അഗ്വേറോ കളത്തിലേക്ക് മടങ്ങിയെത്തുന്നു, കളിക്കുക മയാമിയിൽ!

അർജന്റൈൻ സൂപ്പർ താരമായിരുന്ന സെർജിയോ അഗ്വേറോ 2021ലായിരുന്നു പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമായിരുന്നു അദ്ദേഹം ഫുട്ബോൾ കരിയർ നേരത്തെ അവസാനിപ്പിച്ചത്. ബാഴ്സലോണക്ക് വേണ്ടി കേവലം കുറച്ചു മത്സരങ്ങൾ മാത്രമായിരുന്നു ഈ അർജന്റീന താരം കളിച്ചിരുന്നത്. വിരമിച്ചതിനു ശേഷം മറ്റു അഗ്വേറോ മറ്റു പല മേഖലകളിലും സജീവമായി തുടരുകയാണ്.

ഇപ്പോഴിതാ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. കഴിഞ്ഞ ദിവസം കോൺമെബോൾ ഒരു ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സൗത്ത് അമേരിക്കൻ ഇതിഹാസങ്ങളുടെ ഒരു എക്സിബിഷൻ മത്സരം അവർ സംഘടിപ്പിക്കുന്നുണ്ട്. അതിൽ സെർജിയോ അഗ്വേറോ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോയും ഈ പ്രദർശന മത്സരത്തിന്റെ ഭാഗമാകുന്നുണ്ട്. മത്സരം അമേരിക്കയിലെ മയാമിയിൽ വെച്ചു കൊണ്ടാണ് നടക്കുക.

ലയണൽ മെസ്സിയുടെ ഹോം മൈതാനത്താണ് ഈ മത്സരം അരങ്ങേറുക.ഡിസംബർ അഞ്ചാം തീയതി ഈ മത്സരം നടക്കും.കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി മുതൽ ഈ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്.അഗ്വേറോ,റൊണാൾഡീഞ്ഞോ എന്നിവർക്ക് പുറമേ ലൂസിയോ,മാക്സി റോഡ്രിഗസ്,ഹവിയർ സനെറ്റി,ഗോൺസാലോ ഹിഗ്വയ്ൻ എന്നിവരൊക്കെ ഈ മത്സരത്തിന്റെ ഭാഗമാവുന്നുണ്ട്. നീ മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റും കോൺമെബോൾ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് അമേരിക്കയിൽ വെച്ചുകൊണ്ട് തന്നെയാണ് നടക്കുന്നത്. ഫൈനൽ മത്സരം മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് അരങ്ങേറുക. 2026 വേൾഡ് കപ്പും അമേരിക്കയിൽ തന്നെയാണ് അരങ്ങേറുന്നത്. ലയണൽ മെസ്സി ദീർഘകാലം അമേരിക്കയിൽ തുടരും എന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *