അക്യുഞ്ഞയുടെ സ്ഥാനത്ത് മെസ്സിയെ ഹഗ് ചെയ്തിരുന്നത് താനായിരുന്നുവെങ്കിൽ ടാറ്റൂ ചെയ്യുമായിരുന്നു : പപ്പു ഗോമസ്

ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ വർഷമായിരുന്നു അർജന്റീന കിരീട വരൾച്ചക്ക് വിരാമമിട്ടത്.ചിരവൈരികളായ ബ്രസീലിനെ ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്.വികാരഭരിതമായ നിമിഷങ്ങളായിരുന്നു ഫൈനൽ വിസിലിന് ശേഷം അരങ്ങേറിയത്.സന്തോഷത്താൽ കണ്ണീർ പൊഴിക്കുന്ന ലയണൽ മെസ്സിയെ ആദ്യം വാരിപ്പുണർന്നത് മാർക്കോസ് അക്യുഞ്ഞയായിരുന്നു.പിന്നീടായിരുന്നു ബാക്കിയുള്ള താരങ്ങൾ മെസ്സിയെ ഹഗ് ചെയ്തത്.

ഏതായാലും ഇക്കാര്യത്തിൽ അർജന്റൈൻ സൂപ്പർ താരമായ പപ്പു ഗോമസ് ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് അക്യൂഞ്ഞയുടെ സ്ഥാനത്ത് മെസ്സിയെ ആദ്യമായി ഹഗ് ചെയ്ത് താനായിരുന്നുവെങ്കിൽ ആ ചിത്രം ടാറ്റൂ ചെയ്യുമായിരുന്നു എന്നാണ് പപ്പു ഗോമസ് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ ഒരു ചരിത്രത്തിന്റെയാണ് ഭാഗമായത് എന്നുള്ളത് ഞങ്ങൾക്ക് വ്യക്തമായ ഒരു കാര്യമാണ്.ലയണൽ മെസ്സിയോടൊപ്പം ഒരു കിരീടം നേടുക എന്നുള്ളത് അതുല്യമായ ഒരു കാര്യമാണ്.അദ്ദേഹത്തിന് സീനിയർ ടീമിനൊപ്പം ഒരു കിരീടം നേടി കൊടുക്കാൻ ഞങ്ങൾ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചിരുന്നു.ബാലൺ ഡി’ഓർ നേടണമെങ്കിൽ ഒരു പ്രധാനപ്പെട്ട കിരീടം നേടേണ്ടതുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കിരീടം കോപ അമേരിക്കയാണ് എന്നുള്ളത് അദ്ദേഹത്തിനറിയാമായിരുന്നു.ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഞങ്ങളെല്ലാവരും ഓടാൻ ആരംഭിച്ചു.മെസ്സിയെ എല്ലാവരും ഹഗ്ഗ് ചെയ്തു. അതാണ് എന്റെ മനസ്സിലേക്ക് ആദ്യമായി കടന്നുവരിക.ഞാനാണ് അക്യൂഞ്ഞയുടെ സ്ഥാനത്തെങ്കിൽ ആ ചിത്രം ഞാൻ പുറത്ത് ടാറ്റൂ ചെയ്യുമായിരുന്നു. മെസ്സിയെ ആദ്യമായി ഹഗ്ഗ് ചെയ്യാനുള്ള പ്രിവിലേജ് അക്യൂഞ്ഞക്കാണ് ലഭിച്ചത്” ഇതാണ് പപ്പു ഗോമസ് പറഞ്ഞത്.

അർജന്റീനയുടെ കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലും ടീമിന്റെ ഭാഗമാവാൻ പപ്പു ഗോമസിന് കഴിഞ്ഞിരുന്നു.എന്നാൽ മെസ്സിക്ക് സ്‌കലോണി വിശ്രമം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *