സുവാരസ് ഇനി ബ്രസീലിൽ കളിക്കും!
സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ക്ലബ്ബുമായുള്ള കരാർ ഈയിടെ അവസാനിച്ചിരുന്നു.ഉറുഗ്വൻ ക്ലബ്ബായ നാഷണലിന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. അവിടെ കിരീടം നേടി കൊണ്ടാണ് സുവാരസ് പടിയിറങ്ങിയിട്ടുള്ളത്. നിലവിൽ സുവാരസ് ഫ്രീ ഏജന്റാണ്. പുതിയ ഒരു ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു ഇതുവരെ അദ്ദേഹം.
ഇപ്പോഴിതാ ബ്രസീലിയൻ ക്ലബ്ബായ ഗ്രീമിയോയുമായി സുവാരസ് വെര്‍ബല്‍ എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ബ്രസീലിയൻ ജേണലിസ്റ്റുകൾ തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തെ കരാറിലായിരിക്കും സുവാരസ് ഒപ്പ് വെക്കുക. ഇനി മുതൽ ബ്രസീലിയൻ ലീഗിലായിരിക്കും സുവാരസ് കളിക്കുക.
AGORA! Grêmio acerta a contratação de Luis Suárez!
— FutebolNews (@realfutebolnews) December 24, 2022
🗞️ @geglobo
📸 Reprodução pic.twitter.com/YqfdumxxuB
ഈ 2022 സീസണിൽ ബ്രസീലിലെ രണ്ടാം ഡിവിഷനായ സിരി ബിയിലായിരുന്നു ഗ്രിമിയോ കളിച്ചിരുന്നത്. എന്നാൽ വീണ്ടും പ്രമോട്ട് ചെയ്യപ്പെട്ടുകൊണ്ട് അടുത്ത സീസണിൽ ഒന്നാം ഡിവിഷനിൽ കളിക്കാൻ ഗ്രിമിയോക്ക് സാധിക്കും.2023 ഏപ്രിൽ മാസം മുതലായിരിക്കും സുവാരസ് ഗ്രിമിയോക്ക് വേണ്ടി കളത്തിൽ ഇറങ്ങുക എന്നുള്ളതാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
35 കാരനായ സുവാരസ് ലിവർപൂൾ,ബാഴ്സ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ വേൾഡ് കപ്പിൽ അദ്ദേഹം ഉറുഗ്വക്ക് വേണ്ടി പങ്കെടുത്തിരുന്നുവെങ്കിലും നേരത്തെ പുറത്താവുകയായിരുന്നു. നിലവിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ടി ലയണൽ മെസ്സിക്കൊപ്പം റൊസാരിയോയിലാണ് സുവാരസും കുടുംബവുമുള്ളത്.