സിനദിൻ സിദാൻ തന്നെ ബ്രസീലിന്റെ പരിശീലകനാവണം : ബ്രസീലിയൻ ഇതിഹാസം.

ഖത്തർ വേൾഡ് കപ്പിൽ ഒരു അപ്രതീക്ഷിത പുറത്താവലായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സംഭവിച്ചത്.ക്രൊയേഷ്യ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു. തുടർന്ന് പരിശീലകനായ ടിറ്റെ തൽസ്ഥാനത്തുനിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു. നിലവിൽ പുതിയ ഒരു പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ബ്രസീൽ ഉള്ളത്.

ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാന്റെ പേര് ഈ സ്ഥാനത്തേക്ക് മുഴങ്ങി കേൾക്കുന്നുണ്ട്. ഇപ്പോഴിതാ ബ്രസീലിയൻ ഇതിഹാസമായ ജൂനിഞ്ഞോ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് സിനദിൻ സിദാൻ ബ്രസീലിന് ഒരു പെർഫെക്റ്റ് പരിശീലകൻ ആയിരിക്കും എന്നാണ് ജൂനിഞ്ഞോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ എന്നത് ഒരു ഡെമോക്രാറ്റിക് സ്പോർട്ട് ആണ്. എല്ലാവർക്കും പങ്കെടുക്കാം.ബ്രസീലിൽ നിന്ന് തന്നെ പരിശീലകൻ വേണമെന്ന് നിർബന്ധം പിടിക്കുന്നതിൽ അർത്ഥമില്ല. പ്രത്യേകിച്ച് ഐക്യകണ്ഠേനയുള്ള ഒരു അഭിപ്രായം ഉയർന്നു വരാത്തപ്പോൾ വിദേശ പരിശീലകരെയും പരിഗണിക്കാം. ബ്രസീലിന് സിനദിൻ സിദാൻ ഒരു പെർഫെക്റ്റ് പരിശീലകൻ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് ജൂനിഞ്ഞോ പറഞ്ഞിട്ടുള്ളത്.

സിനദിൻ സിദാനെ കൂടാതെ മറ്റു പല പരിശീലകരുടെയും പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.ഫെർണാണ്ടോ ഡിനിസ്,ഏബെൽ ഫെരേര എന്നിവരുടെ പേരുകളൊക്കെ കൂടുതൽ പരിഗണിക്കുന്നുണ്ട്. ഏതായാലും ഉടനെ തന്നെ ഒരു പരിശീലകനെ CBF നിയമിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!