സിദാനെ പരിശീലകനാക്കാൻ ബ്രസീൽ, പിന്തുണയുമായി ബ്രസീലിയൻ താരങ്ങൾ!
ഖത്തർ വേൾഡ് കപ്പോടു ബ്രസീലിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്നുള്ള കാര്യം പരിശീലകനായിരുന്ന ടിറ്റെ നേരത്തെ അറിയിച്ചിരുന്നു. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ടിറ്റെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയുകയും ചെയ്തിരുന്നു. പുതിയ ഒരു പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ ബ്രസീലിന്റെ ദേശീയ ടീം ഉള്ളത്.
ഒരു വിദേശ പരിശീലകനെ കൊണ്ടുവരാൻ ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷന് താല്പര്യമുണ്ട്.പെപ് ഗ്വാർഡിയോള,മൊറിഞ്ഞോ എന്നിവരുടെ പേരുകളൊക്കെ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. ഇപ്പോഴിതാ സിനദിൻ സിദാനെ കൊണ്ടുവരാൻ ബ്രസീൽ ശ്രമിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തേക്ക് വരുന്നത്.RMC സ്പോർട് ഉൾപ്പെടെയുള്ള ഫ്രഞ്ച് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Brazil's managerial shortlist is getting exciting.
Reports suggest Zinedine Zidane has joined Jose Mourinho and Thomas Tuchel among the candidates that could take charge of the Samba Boys.https://t.co/igIg24IWC3— Sports Brief (@sportsbriefcom) December 25, 2022
2020/21 സീസണിന് ശേഷം റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാൻ നിലവിൽ ഫ്രീ ഏജന്റാണ്. ഫ്രാൻസിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിദാൻ.എന്നാൽ ദിദിയർ ദെഷാപ്സിന്റെ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് ദേശീയ ടീം ഉള്ളത്. അതുകൊണ്ടുതന്നെ സിദാൻ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് പരിശീലകസ്ഥാനത്തേക്ക് തന്നെ മടങ്ങിയെത്തും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
റയൽ മാഡ്രിഡിൽ വെച്ച് കാസമിറോ,മിലിറ്റാവോ,വിനീഷ്യസ് തുടങ്ങിയ ബ്രസീലിയൻ താരങ്ങളെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് സിദാൻ. ഇവരുടെയൊക്കെ പിന്തുണ ഇപ്പോൾ ഇദ്ദേഹത്തിനുണ്ട് എന്നുള്ളതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് സിദാൻ.അദ്ദേഹം പരിശീലക സ്ഥാനത്തേക്ക് എത്തുമോ എന്നുള്ളത് ഇനി കണ്ടറിയേണ്ട കാര്യമാണ്.