വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ, അർജന്റൈൻ ടീമിലേക്ക് ഡിമരിയ തിരിച്ചെത്തിയേക്കും !
ഈ മാസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ വിജയം കൊയ്യാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. തുടർന്ന് രണ്ടാം മത്സരത്തിൽ ബൊളീവിയയെ ലാപാസിൽ വെച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന കീഴടക്കുകയും ചെയ്തു. എന്നാൽ ഈ രണ്ട് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയെ ഉൾപ്പെടുത്തിയിരുന്നില്ല. പ്രത്യേകിച്ച് കഴിഞ്ഞ സീസണിലും ഈ സീസണിലും ഗംഭീരപ്രകടനം നടത്തിയിട്ടും താരത്തെ ഉൾപ്പെടുത്താത്തത് ഡിമരിയയെ തന്നെ ചൊടിപ്പിച്ചിരുന്നു. താരം അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. തന്നെ എന്ത് കൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നുള്ളത് തനിക്ക് മനസ്സിലാവുന്നില്ലെന്നും തന്റെ സ്ഥാനത്തിനായി താൻ പോരാടുമെന്നും ഡിമരിയ പറഞ്ഞിരുന്നു. കൂടാതെ സൂപ്പർ താരം നെയ്മർ തനിക്ക് പിന്തുണ അർപ്പിച്ച കാര്യവും ഡിമരിയ വെളിപ്പെടുത്തിയിരുന്നു. അർജന്റീനയിലെ കാര്യങ്ങൾ വിചിത്രം തന്നെ എന്നാണ് നെയ്‌മർ ഇതേകുറിച്ച് പറഞ്ഞത്.
Angel Di Maria to return to Argentina national team. https://t.co/HFAWHDJ8oG
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 26, 2020
എന്നാലിപ്പോഴിതാ അടുത്ത മാസം നടക്കുന്ന യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഡിമരിയ ഉൾപ്പെടുത്തിയേക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. താരത്തെ തിരികെ വിളിക്കാൻ സ്കലോണി ഉദ്ദേശിക്കുന്നുണ്ട് എന്നാണ് വാർത്തകൾ. ഈ മാസം പരാഗ്വക്കെതിരെയും പെറുവിനെതിരെയുമാണ് അർജന്റീന മത്സരങ്ങൾ കളിക്കുന്നത്. നവംബർ പതിമൂന്നാം തിയ്യതി വെള്ളിയാഴ്ച്ച പുലർച്ചെയാണ് പരാഗ്വക്കെതിരെ അർജന്റീന ആദ്യത്തെ മത്സരം കളിക്കുന്നത്. നവംബർ പതിനെട്ടാം തിയ്യതി ബുധനാഴ്ച്ച പുലർച്ചെ പെറുവിനെതിരെയും അർജന്റീന കളിക്കും. നിലവിൽ പോയിന്റ് ടേബിളിൽ ആറു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അർജന്റീന. സ്‌ക്വാഡിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തുമെന്ന് സ്കലോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
According to @TyCSports, Lionel Scaloni is expected to give Angel Di Maria a recall for Argentina.
— Sivan John (@SivanJohn_) October 27, 2020
Di María hasn't featured for La Albiceleste since last year's Copa America.
Does he deserves a return to the National Team set up? pic.twitter.com/FpTumXXCX1