വേൾഡ് കപ്പ് ബെസ്റ്റ് ഇലവൻ, ഇടം നേടിയവർ ആരൊക്കെ?

ഒരു മാസക്കാലം നീണ്ടുനിന്ന ഫുട്ബോൾ ആഘോഷത്തിന് വിരാമമായിരിക്കുന്നു. ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായ അർജന്റീന തന്നെ ഇത്തവണ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ലയണൽ മെസ്സി മുന്നിൽ നിന്ന് നയിച്ചതോടുകൂടിയാണ് അർജന്റീന ഫ്രാൻസിനെ കീഴടക്കി കൊണ്ട് വേൾഡ് കപ്പ് കിരീടം കരസ്ഥമാക്കിയിരിക്കുന്നത്.

ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിട്ടുണ്ട്. സുപ്രധാന താരങ്ങൾ എല്ലാവരും തന്നെ ഈ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.4-2-3-1 എന്ന ഫോർമേഷൻ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്.ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ആധിപത്യം തന്നെയാണ് ഇവിടെ കാണാൻ കഴിയുക.

അർജന്റീന താരങ്ങളായ എമി മാർട്ടിനസ്,ഓട്ടമെന്റി,എൻസോ ഫെർണാണ്ടസ്,ലയണൽ മെസ്സി,ഹൂലിയൻ ആൽവരസ് എന്നിവർ ഇടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൊറോക്കോയുടെ സൂപ്പർതാരങ്ങളായ അഷ്‌റഫ് ഹക്കീമി,അമ്രബാത്ത് എന്നിവരും ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ഗോളിന്റെ ബെസ്റ്റ് ഇലവൻ താഴെ നൽകുന്നു.

GK- Emiliano Martinez (Argentina)

RB- Achraf Hakimi (Morocco)

CB-Nicolas Otamendi (Argentina)

CB-Josko Gvardiol (Croatia)

LB-Theo Hernandez (France)

CM- Sofyan Amrabat (Morocco)

CM- Enzo Fernandez (Argentina)

RW-Lionel Messi (Argentina)

CAM-Antoine Griezmann (France)

LW- Kylian Mbappe (France)

ST- Julian Alvarez (Argentina)

Leave a Reply

Your email address will not be published. Required fields are marked *