യുറോ കപ്പ് മാറ്റിവെച്ചു

ഈ വർഷം നടക്കാനിരിക്കുന്ന യുറോ കപ്പ് മാറ്റിവെച്ചു. യുവേഫയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെ ആയിരുന്നു യുറോ കപ്പ് നടത്താൻ യുവേഫ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ഭീതി മൂലം അടുത്ത വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെ ആയിരിക്കും ഇത് നടക്കുക. യുവേഫ വിളിച്ചു ചേർത്ത ഒരു യോഗത്തിന് ശേഷമാണ് ഇങ്ങനെ ഒരു നടപടി കൈകൊണ്ടത്.

മാത്രമല്ല ഈയൊരു നടപടി അതാത് രാജ്യങ്ങളിലെ ലീഗുകളും യുവേഫയുടെ ടൂർണമെന്റുകളും പൂർത്തിയാക്കാൻ ഉപകരിക്കുമെന്നും യുവേഫ കണക്കുകൂട്ടുന്നു. നിലവിൽ ടോപ് ഫൈവ് ലീഗുകളും യുവേഫ ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ യുറോ കപ്പ് മാറ്റിവെച്ചതിനാൽ ലീഗുകളും ചാമ്പ്യൻഷിപ്പുകളും ഉപേക്ഷിക്കേണ്ട അവസ്ഥ വന്നേക്കില്ല. ഫുട്‍ബോളിനേക്കാൾ ജനങ്ങളുടെയും താരങ്ങളുടെയും സ്റ്റാഫിന്റേയും ആരോഗ്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുവേഫ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *