മെസ്സി ആവിശ്യപ്പെട്ടാൽ യുദ്ധത്തിന് പോവാനും തയ്യാറാണ്, മെസ്സിയെ കുറിച്ച് അർജന്റൈൻ താരം പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സി ആവിശ്യപ്പെട്ടാൽ യുദ്ധത്തിന് പോവാനും തയ്യാറാണ് എന്നറിയിച്ച് മെസ്സിയുടെ അർജന്റൈൻ സഹതാരം റോഡ്രിഗോ ഡി പോൾ. കഴിഞ്ഞ ദിവസം ഫിഫ ഡോട്ട് കോമിന് സൂം വഴി നൽകിയ അഭിമുഖത്തിലാണ് ഈ ഉദിനസ് താരം നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. അർജന്റീന ടീമിലെ അരങ്ങേറ്റത്തെ കുറിച്ചും കോപ്പ അമേരിക്കയിലെ പ്രകടനത്തെ കുറിച്ചും പരിശീലകൻ സ്കലോണിയെ കുറിച്ചും നായകൻ മെസ്സിയെ കുറിച്ചുമൊക്കെ സംസാരിച്ചത്. ഈ വരുന്ന അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഡി പോൾ ഇടം നേടിയിട്ടുണ്ട്. കൂടാതെ യൂറോപ്പിലെ നിരവധി ക്ലബുകളിൽ നിന്ന് ഓഫറുകൾ വരുന്ന ഒരു മധ്യനിര താരം കൂടിയാണ് ഡിപോൾ. തനിക്ക് ഗോൾ നേടുന്നതിലേറെ ഇഷ്ടം അസിസ്റ്റ് നൽകാനാണെന്ന വെളിപ്പെടുത്തിയ താരം അർജന്റീന ടീം ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

” നിങ്ങൾ മെസ്സിയോടൊപ്പം കാര്യങ്ങൾ പങ്കുവെക്കാൻ തുടങ്ങിയാൽ അദ്ദേഹം വളരെയധികം സുതാര്യനായാണ് സംസാരിക്കുക. അദ്ദേഹം എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ്. നമ്മൾ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ മക്കളെ കുറിച്ചും അല്ലെങ്കിൽ അദ്ദേഹം മികച്ച പ്രകടനനങ്ങളെ കുറിച്ചുമാണ് നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുക.മെസ്സി നിങ്ങളുടെ ക്യാപ്റ്റൻ ആയിക്കൊണ്ട്, അദ്ദേഹം നിങ്ങളോട് ഒരു യുദ്ധത്തിന് ഇറങ്ങാൻ പറഞ്ഞാൽ പോലും ഞങ്ങൾ അതിന് തയ്യാറാണ് ” റോഡ്രിഗോ ഡി പോൾ മെസ്സിയെ കുറിച്ച് പറഞ്ഞു. ” പലരും സ്കലോണിയുടെ പരിചയസമ്പത്തില്ലായ്മയെ കുറിച്ച് സംസാരിക്കുന്നത് കണ്ടു. ഒരുപക്ഷെ ഒരു ഹെഡ് കോച്ചായി അദ്ദേഹത്തിന് വലിയ പരിചയമില്ലായിരിക്കാം. എന്നാൽ അദ്ദേഹത്തിന് ഡ്രസിങ് റൂമിനെ മുപ്പതു വർഷത്തോളമായി അറിയാം. ഒരു ഗ്രൂപ്പിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോവണം എന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം ” ഡിപോൾ സ്കലോണിയെ കുറിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *