മെസ്സിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ രണ്ടാമത്, ഫുൾ റാങ്കിങ് ലിസ്റ്റ് ഇങ്ങനെ !
ഇന്നലെയായിരുന്നു ഈ വർഷത്തെ ഏറ്റവും മികച്ച താരത്തെ ഫിഫ തിരഞ്ഞെടുത്തത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും പിന്തള്ളി ലെവന്റോസ്ക്കിയാണ് പുരസ്‌കാരം നേടിയത്. 54 പോയിന്റുകളാണ് ലെവന്റോസ്ക്കി നേടിയത്. അതേസമയം സമയം 38 പോയിന്റുകൾ നേടിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം സ്ഥാനത്തെത്തിയതെങ്കിൽ 35 പോയിന്റോടെ മെസ്സി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.നാലാം സ്ഥാനം നേടിയത് ലിവർപൂളിന്റെ സാഡിയോ മാനെയാണ്. 29 പോയിന്റാണ് മാനെ നേടിയത്. അതേസമയം അഞ്ചാം സ്ഥാനം നേടിയത് കെവിൻ ഡിബ്രൂയിനാണ്. 26 പോയിന്റാണ് ഡിബ്രൂയിൻ നേടിയത്. സൂപ്പർ താരം നെയ്മർ 16 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
OFFICIAL: The full rankings list for #TheBest Men's FIFA Player of the Year for 2020. pic.twitter.com/9FUzXlLL03
— Squawka News (@SquawkaNews) December 17, 2020
പരിശീലകരാണ് മെസ്സിയെ ഏറ്റവും കൂടുതൽ പിന്തുണച്ചത്. 196 വോട്ടുകൾ പരിശീലകരിൽ നിന്ന് മെസ്സിക്ക് ലഭിച്ചപ്പോൾ 186 എണ്ണം റൊണാൾഡോക്ക് ലഭിച്ചു. അതേസമയം താരങ്ങൾക്കിടയിൽ നിന്ന് 259 വോട്ടുകൾ റൊണാൾഡോക്ക് ലഭിച്ചപ്പോൾ 207 വോട്ടുകളാണ് മെസ്സിക്ക് ലഭിച്ചത്. 457,905 ആരാധകർ ക്രിസ്റ്റ്യാനോയെ പിന്തുണച്ചപ്പോൾ 356,950 പേർ മെസ്സിയെ പിന്തുണച്ചു. റാങ്കിങ് ലിസ്റ്റുകൾ താഴെ നൽകുന്നു.
Robert Lewandowski 52 points
Cristiano Ronaldo 38 points
Lionel Messi 35 points
Sadio Mane 29 points
Kevin De Bruyne 26 points
Mohamed Salah 25 points
Kylian Mbappe 19 points
Thiago Alcantara 17 points
Neymar 16 points
Virgil van Dijk 13 points
Sergio Ramos 7 points
.@Cristiano finished above Messi in #TheBest2020 voting
— MARCA in English (@MARCAinENGLISH) December 18, 2020
👉 https://t.co/tG3dMCTt9f pic.twitter.com/qXSF7afTPI