മെസ്സിയും റൊണാൾഡോയും മാത്രമേ ആ സമയത്ത് നെയ്മറിന് മുകളിലുണ്ടായിരുന്നോള്ളൂ : ടിറ്റെ
നെയ്മർ ബാഴ്സയിൽ കളിച്ചിരുന്ന കാലത്ത് നെയ്മറിന് മുകളിൽ മെസ്സിയും റൊണാൾഡോയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബ്രസീലിയൻ പരിശീലകൻ ടിറ്റെ. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്‍ബോളിന് നൽകിയ അഭിമുഖത്തിലാണ് ടിറ്റെ ഇക്കാര്യം പറഞ്ഞത്. എന്നാൽ ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയ ശേഷം നെയ്മർക്ക് ആ പ്രകടനം തുടരാനായിട്ടില്ലന്നും ടിറ്റെ കൂട്ടിച്ചേർത്തു. 2017-ലായിരുന്നു നെയ്മർ ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയത്.
⚽🔝 Así era el mejor Neymar, al que solo superaban Messi y Cristiano, según Tite 👇 https://t.co/TAsq9UvlbB
— MARCA (@marca) March 31, 2020
” നെയ്‌മറുടെ ഏറ്റവും മികച്ച സമയമായിരുന്നു ബാഴ്സയിൽ. ലെഫ്റ്റിൽ നിന്ന് തുടങ്ങി മധ്യനിരയിൽ കളി മെനയുന്നതായിരുന്നു നെയ്മർ ബാഴ്സയിൽ ചെയ്തിരുന്നത്. ഇത് ബ്രസീൽ ടീമിനും ഒരുപാട് ഗുണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണപാടവം മികച്ചതായിരുന്നു. മാനസികമായും ശാരീരികമായും ഏറ്റവും മികച്ച അവസ്ഥയിലായിരുന്നു അന്ന് നെയ്മർ. അന്ന് നെയ്മറിനെക്കാൾ മുകളിൽ മെസ്സിയും റൊണാൾഡോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ” ടിറ്റെ പറഞ്ഞു.
"A capacidade de improviso dele (Neymar) com rapidez é impressionante. Depois de Messi e Cristiano Ronaldo, ele foi o melhor. Eu não vi Hazard jogar no nível que Neymar jogou, não vi Griezmann, não vi Pogba."
— FOX Sports Brasil (de 🏠) (@FoxSportsBrasil) March 30, 2020
– Tite, em entrevista à France Football, sobre Neymar pic.twitter.com/JBv8yqiCKy
” ഞാൻ കണ്ട ഏറ്റവും മികച്ച ബ്രസീലിയൻ താരം നെയ്മറാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഞാനൊരിക്കലും ഹസാർഡിന്റെയോ പോഗ്ബയുടെയോ ഗ്രീസ്‌മാന്റെയോ ലെവലിൽ അദ്ദേഹത്തെ കാണില്ല. നെയ്മറെ പോലെ ഒരു താരം ഇന്ന് ലോകത്ത് നിലവിലില്ല ” ടിറ്റെ കൂട്ടിച്ചേർത്തു.