ബെക്കൻബോർ ഇനി ഓർമ്മ,ആദരാജ്ഞലികൾ അർപ്പിച്ച് മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ!

ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് വാഴ്ത്തപ്പെടുന്ന ഫ്രാൻസ് ബെക്കൻബോർ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്.78 വയസ്സായിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ് ഈ ജർമ്മൻ ഇതിഹാസം.

ജർമ്മനിയുടെ ദേശീയ ടീമിന് വേണ്ടിയും ജർമ്മൻ വമ്പൻമാരായ ബയേണിന് വേണ്ടിയും ഇദ്ദേഹം ദീർഘകാലം കളിച്ചിട്ടുണ്ട്. ഒരു താരമായും ഒരു പരിശീലകനായും വേൾഡ് കപ്പ് നേടിയ ഫുട്ബോൾ ചരിത്രത്തിലെ അപൂർവ്വ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം രണ്ട് തവണ ഈ ഡിഫൻഡർ നേടിയിട്ടുണ്ട്. മാത്രമല്ല ബയേണിനൊപ്പവും ജർമനിക്കൊപ്പം നിരവധി നേട്ടങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഫുട്ബോൾ ലോകം ഒന്നടങ്കം ഈ ഇതിഹാസത്തിന് ഇപ്പോൾ ആദരാജ്ഞലികൾ നേർന്നിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി ബെക്കൻബോറിന്റെ ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.QEPD എന്നാണ് അതിന്റെ ക്യാപ്ഷനായി കൊണ്ട് നൽകിയിട്ടുള്ളത്.Rest In peace എന്നാണ് അതിന്റെ അർത്ഥമായി കൊണ്ടുവരുന്നത്. മാത്രമല്ല തോമസ് മുള്ളർ,ഗാരി ലിനേക്കർ തുടങ്ങിയവരെല്ലാം ഈ ഇതിഹാസത്തിന് ആദരാജ്ഞലികൾ അർപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗം.

1965 മുതൽ 1977 വരെയാണ് ജർമ്മനിയുടെ ദേശീയ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുള്ളത്. നൂറിൽപരം മത്സരങ്ങളിൽ അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. 1964 മുതൽ 1977 വരെ ബയേണിന് വേണ്ടി ഇദ്ദേഹം കളിച്ചു. തുടർന്ന് അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസിന് വേണ്ടിയും ഇദ്ദേഹം കുറച്ചുകാലം കളിച്ചിട്ടുണ്ട്. ഏതായാലും താരം എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും കഴിവ് തെളിയിച്ച ഒരു ഇതിഹാസത്തെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിന് നഷ്ടമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!