താരങ്ങൾ എത്തിത്തുടങ്ങി, അർജന്റീന തയ്യാറെടുക്കുന്നു!

2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. സെപ്റ്റംബർ ആറാം തീയതി പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം അരങ്ങേറുക.അർജന്റീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായി ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഏഞ്ചൽ ഡി മരിയയെ ആദരിക്കാനും അർജന്റീന തീരുമാനിച്ചിട്ടുണ്ട്.

രണ്ടാമത്തെ മത്സരത്തിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ. സെപ്റ്റംബർ പതിനൊന്നാം തീയതി അർദ്ധരാത്രി ഇന്ത്യൻ സമയം രണ്ടുമണിക്ക് കൊളംബിയയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. പരിക്ക് കാരണം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീന ഈ മത്സരങ്ങൾക്ക് വേണ്ടി ഇറങ്ങുക.ഡി മരിയ,ടാഗ്ലിയാഫിക്കോ എന്നിവരെയൊന്നും അർജന്റീനക്ക് ഇപ്പോൾ ലഭ്യമല്ല.

ക്ലബ്ബ് ഡ്യൂട്ടി കഴിഞ്ഞ് ചില താരങ്ങൾ ഇന്നലെ അർജന്റീനയിൽ തിരിച്ചെത്തിയിട്ടുണ്ട്.അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളായ ഹൂലിയൻ ആൽവരസ്,റോഡ്രിഗോ ഡി പോൾ,ജൂലിയാനോ സിമയോണി എന്നിവർക്കൊപ്പം ലൗറ്ററൊ മാർട്ടിനസ്,യുവാൻ മുസ്സോ എന്നിവരും എസയ്സ എയർപോർട്ടിൽ ലാൻഡ് ചെയ്തിട്ടുണ്ട്.കൂടുതൽ താരങ്ങൾ ഇന്നാണ് എത്തുക.Emiliano Martinez, Gerónimo Rulli, Valentin Carboni, Valentin Castellanos, Enzo Fernandez, Guido Rodriguez, Lisandro Martinez, Gonzalo Montiel, Valentin Barco, Nicolas Gonzalez, Cristian Romero and Walter Benitez, Paulo Dybala, Matias Soule, Leandro Paredes,Alejandro Garnacho എന്നീ താരങ്ങളൊക്കെ ഇന്നത്തോടുകൂടി അർജന്റീനയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ആദരവ് ഏറ്റുവാങ്ങാൻ വേണ്ടി എയ്ഞ്ചൽ ഡി മരിയ വരുന്ന വ്യാഴാഴ്ചയാണ് അർജന്റീനയിൽ എത്തുക.ബുധനാഴ്ച നടക്കുന്ന പത്ര സമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ സ്‌കലോണി പങ്കെടുത്തേക്കും.ഇങ്ങനെയൊക്കെയാണ് അർജന്റീനയുടെ തയ്യാറെടുപ്പുകൾ വരുന്നത്.അടുത്ത വേൾഡ് കപ്പിനുള്ള യോഗ്യത ഉറപ്പിക്കുന്നതിന്റെ തൊട്ടരികിൽ ആണ് ഇപ്പോൾ അർജന്റീന ഉള്ളത്. നിലവിൽ ആകെ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *