ഡിസംബർ 31ന് കരാർ അവസാനിക്കും,എന്ത്കൊണ്ടാണ് പുതിയ കരാറിൽ സ്കലോണി ഒപ്പ് വെക്കാത്തത്?

അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം വലിയ മാറ്റങ്ങളാണ് ലയണൽ സ്കലോണി ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അർജന്റീനക്ക് ഒരു സുവർണ്ണ കാലഘട്ടമാണ് അദ്ദേഹം ഇപ്പോൾ സമ്മാനിച്ചിട്ടുള്ളത്.കോപ അമേരിക്ക കിരീടവും ഫൈനലിസിമയും ഒടുവിൽ വേൾഡ് കപ്പ് കിരീടം വരെ അർജന്റീനക്ക് നേടി കൊടുക്കാൻ സ്കലോണിക്ക് സാധിച്ചിട്ടുണ്ട്. അർജന്റീനയുടെ ഈയൊരു മാറ്റത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് സ്കലോണി തന്നെയാണ്.

ഈ സ്കലോണിയുടെ അർജന്റീനയുമായുള്ള കരാർ വരുന്ന 31 ആം തീയതിയാണ് അവസാനിക്കുക. ഇതുവരെ പുതിയ കരാറിൽ അദ്ദേഹം ഒഫീഷ്യലായി കൊണ്ട് ഒപ്പ് വെച്ചിട്ടില്ല. അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് അർജന്റീന മാധ്യമമായ Tyc സ്പോർട്സ്‌ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.

അർജന്റീനയുമായി പുതിയ കരാറിൽ ഒപ്പിടും എന്നുള്ള കാര്യത്തിൽ സ്കലോണി വെർബൽ അഗ്രിമെന്റിൽ എത്തിയിട്ടുണ്ട്. AFA യുടെ പ്രസിഡന്റായ ക്ലോഡിയോ ടാപ്പിയ ഈയിടെ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. പക്ഷേ സ്കലോണി നിലവിൽ അർജന്റീനയിൽ അല്ല ഉള്ളത്. മറിച്ച് സ്പെയിനിലെ മയ്യോർക്കയിലാണ് ഉള്ളത്. അവിടെ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്.

സ്കലോണിയുടെ പ്രതിനിധികളുമായി ഇപ്പോൾ AFA ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷേ സാലറിയുടെ കാര്യത്തിലാണ് ഇനിയും ഒരു ധാരണയിൽ എത്താനുള്ളത്. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി സ്കലോണിയുടെ സാലറി വളരെയധികം വർദ്ധിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. ഏതായാലും അർജന്റീനയിൽ മടങ്ങിയെത്തിയാലുടൻ സ്കലോണി പുതിയ കരാറിൽ ഒപ്പുവെച്ചേക്കും. 2024 കോപ്പ അമേരിക്ക വരെയായിരിക്കും ഒപ്പുവക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിൽ നിന്നും പ്രധാനപ്പെട്ട ലീഗുകളിൽ നിന്നും സ്കലോണിക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. നിലവിൽ അർജന്റീന ടീമിന്റെ പരിശീലക സ്ഥാനത്ത് തന്നെ തുടരാനാണ് സ്കലോണിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *