ക്ലബ്ബിന് വേണ്ടി തിളങ്ങി രാജ്യത്തിനു വേണ്ടി തിളങ്ങുന്നില്ല, ഹാലണ്ടിന് വിമർശനം!

ഈ സീസണിൽ മികച്ച ഫോമിലാണ് യുവ സൂപ്പർ താരം എർലിങ് ഹാലണ്ട് പന്ത് തട്ടുന്നത്. ബുണ്ടസ്ലിഗയിൽ ബൊറൂസിയക്ക് വേണ്ടി 21മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 4 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു. മാത്രമല്ല ചാമ്പ്യൻസ് ലീഗിലും ഉജ്ജ്വലപ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്. എന്നാൽ തന്റെ രാജ്യമായ നോർവേക്ക് വേണ്ടി ഈയൊരു പ്രകടനം തുടരാൻ സാധിക്കാത്തത് ഹാലണ്ടിന് തലവേദനയാണ്.അവസാനമായി താരം നോർവേക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിലും ഗോൾ നേടാൻ ഹാലണ്ടിന് കഴിഞ്ഞിട്ടില്ല. ഗോൾവരൾച്ച മാത്രമല്ല, മറിച്ച് നോർവേക്ക് വേണ്ടി കളിക്കുമ്പോഴുള്ള താരത്തിന്റെ ആറ്റിറ്റ്യൂഡും പെരുമാറ്റവുമെല്ലാം വിമർശനങ്ങൾക്ക് വിധേയമാവുന്നുണ്ട്.മുൻ ലിവർപൂൾ-നോർവേ താരം ജോൺ ആനും അത്പോലെ തന്നെ മറ്റൊരു താരമായ ബേൺട് ഹൾസ്ക്കറും താരത്തെ രൂക്ഷമായ വിമർശനത്തിനിരയാക്കിയിരുന്നു.

എന്നാൽ ഹാലണ്ടിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നോർവേ പരിശീലകനും അത്പോലെ തന്നെ സഹതാരമായ മാർട്ടിൻ ഒഡേഗാർഡും. ഹാലണ്ടിന്റെ കരിയർ തുടങ്ങിയിട്ടേയൊള്ളൂ എന്നാണ് പരിശീലകൻ പറഞ്ഞത്. അതേസമയം തങ്ങൾ ഹാലണ്ടിനെ പ്രശ്നമെന്നാണ് ഒഡേഗാർഡിന്റെ കണ്ടെത്തൽ. ” ഹാലണ്ടിന്റെ ഇന്റർനാഷണൽ കരിയർ ഇപ്പോൾ തുടങ്ങിയിട്ടേയൊള്ളൂ. അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങൾ ഏറെ നേരത്തേയാണ് ” ഇതാണ് നോർവേ പരിശീലകൻ സ്റ്റെയിൽ സോൾബക്കൻ പറഞ്ഞത്. ” പ്രശ്നം എന്തെന്നാൽ ഞങ്ങൾ അദ്ദേഹത്തെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നില്ല എന്നതാണ്.ഞങ്ങൾ നല്ല രീതിയിൽ കളിക്കേണ്ടതുണ്ട്, അതുവഴി അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കി നൽകേണ്ടതുമുണ്ട് ” ഇതാണ് ഒഡേഗാർഡ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *