ക്രിസ്റ്റ്യാനോ vs എംബാപ്പെ, ലോകം കാത്തിരിക്കുന്ന പോരാട്ടത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

യൂറോപ്പിലിന്ന് ഒരു തീപ്പാറും പോരാട്ടമാണ് അരങ്ങേറാനൊരുങ്ങുന്നത്. യുവേഫ നേഷൻസ് ലീഗിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗല്ലിനെയാണ് നേരിടാനൊരുങ്ങുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 ന് ഫ്രാൻസിലെ പാരീസിൽ വെച്ചാണ് മത്സരം നടക്കുക. ഒരുപിടി സൂപ്പർ താരങ്ങൾ മത്സരത്തിൽ അണിനിരക്കുന്നു എന്നുള്ളതാണ് മത്സരത്തിന്റെ പ്രത്യേകത. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാവോ ഫെലിക്സ്, ബെർണാഡോ സിൽവ എന്ന പോർച്ചുഗല്ലിന്റെ മുന്നേറ്റനിരയെ ഫ്രാൻസിനെ ഭയപ്പെടുത്തുമ്പോൾ പോർച്ചുഗല്ലിനും വെല്ലുവിളി സൃഷ്ടിക്കുന്നത് ഫ്രാൻസിന്റെ ആക്രമണനിര തന്നെയാണ്. ഗ്രീസ്‌മാൻ, എംബാപ്പെ, ജിറൂദ് എന്ന ഈ ത്രയത്തെ എങ്ങനെ തടയാം എന്നാണ് പോർച്ചുഗൽ ഡിഫൻസ് ഇപ്പോൾ ആലോചിക്കുന്നത്. നിലവിൽ ഗ്രൂപ്പിൽ ഇരുവർക്കും തുല്യ പോയിന്റാണ് ഉള്ളതെങ്കിലും പോർച്ചുഗൽ ആണ് ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ മത്സരത്തിൽ ഉക്രൈനെ 7-1 തറപറ്റിച്ചു കൊണ്ടാണ് ഫ്രാൻസിന്റെ വരവ്. എന്നാൽ പോർച്ചുഗല്ലാവട്ടെ സ്പെയിനിനോട് സമനില വഴങ്ങുകയും ചെയ്തു. പരസ്പരം ഏറ്റുമുട്ടിയ കണക്കുകൾ എടുത്തു പരിശോധിച്ചാൽ വലിയൊരു മുൻ‌തൂക്കം ഫ്രാൻസിനാണ് എന്ന് കാണാൻ സാധിക്കും. 25 തവണയാണ് ഫ്രാൻസും പോർച്ചുഗലും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 18 തവണയും ഫ്രാൻസ് തന്നെയാണ് വിജയം കൈവരിച്ചത്. 6 തവണ മാത്രമാണ് പോർച്ചുഗല്ലിന് വിജയിക്കാൻ സാധിച്ചത്. എന്നാൽ കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ അതേ ലൈനപ്പുകൾ തന്നെയായിരിക്കും ഇരുടീമുകളും പരീക്ഷിക്കുക. ഫ്രാൻസിന്റെയും പോർച്ചുഗലിന്റെയും സാധ്യത ഇലവനുകൾ താഴെ നൽകുന്നു.

France Predicted XI (4-3-1-2): Hugo Lloris; Lucas Digne, Raphael Varane, Clement, Benjamin Pavard; N’Golo Kante, Paul Pogba, Corentin Tolisso; Antoine Griezmann; Kylian Mbappe, Olivier Giroud

Portugal Predicted XI (4-3-3): Rui Patricio; Raphael Guerreiro, Ruben Dias, Pepe, Joao Cancelo; Ruben Neves, Joao Moutinho, Bruno Fernandes; Bernardo Silva, Joao Felix, Cristiano Ronaldo

Leave a Reply

Your email address will not be published. Required fields are marked *