ഉയർന്ന വരുമാനമുള്ള കായികതാരങ്ങൾ, ഇടം കണ്ടെത്തി ക്രിസ്റ്റ്യാനോയും മെസ്സിയും!

കായികലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള താരങ്ങളുടെ ലിസ്റ്റ് ഈയിടെ പുറത്ത് വന്നിരുന്നു.സ്പോർട്ടിക്കോ എന്ന മാധ്യമമായിരുന്നു ഈ കണക്കുകൾ പുറത്ത് വിട്ടിരുന്നത്.ആദ്യ 12 പേരിൽ 3 ഫുട്ബോൾ താരങ്ങളാണ് ഇപ്പോൾ ഈ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്ക്‌ പുറമേ ഡേവിഡ് ബെക്കാമും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള വ്യക്തി ബാസ്കറ്റ് ബോൾ ഇതിഹാസമായ മൈക്കൽ ജോർദാനാണ്. 2.62 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ വരുമാനം.ക്രിസ്റ്റ്യാനോ 5-ആം സ്ഥാനത്തും മെസ്സി എട്ടാം സ്ഥാനത്തും ബെക്കാം 12-ആം സ്ഥാനത്തുമാണ്. ഫുട്ബോൾ താരങ്ങളിൽ ഒന്നാമതുള്ള ക്രിസ്റ്റ്യാനോയുടെ വരുമാനം 1.24 ബില്യൺ ഡോളറാണ്. തൊട്ട് പിറകിലുള്ള മെസ്സിയുടെ വരുമാനം 1.14 ബില്യൺ ഡോളറാണ്.

ഏതായാലും കായികലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

1- മൈക്കൽ ജോർദാൻ ( ബാസ്കറ്റ് ബോൾ ) 2.62 ബില്യൺ ഡോളർ

2- ടൈഗർ വുഡ്‌സ് ( ഗോൾഫ് ) 2.1 ബില്യൺ

3-അർണോൾഡ് പാൽമെർ (ഗോൾഫ് ) 1.5 ബില്യൺ

4-ജാക്ക് നിക്ളോസ് (ഗോൾഫ് ) 1.38 ബില്യൺ

5-ക്രിസ്റ്റ്യാനോ ( ഫുട്ബോൾ ) 1.24 ബില്യൺ

6- ഫ്ലോയ്ഡ് മെയ്വെതർ ( ബോക്സിങ് ) 1.2 ബില്യൺ

7-ലെബ്രോൺ ജെയിംസ് ( ബാസ്കറ്റ് ബോൾ ) 1.17 ബില്യൺ

8-ലയണൽ മെസ്സി ( ഫുട്ബോൾ ) 1.14 ബില്യൺ

9-മൈക്കൽ ഷുമാക്കർ ( ഫോർമുല വൺ ) 1.13 ബില്യൺ

10-റോജർ ഫെഡറർ ( ടെന്നീസ് )1.12 ബില്യൻ

11-ഫിൽ മൈക്കൽസൺ ( ഗോൾഫ് ) 1.08 ബില്യൺ

12-ഡേവിഡ് ബെക്കാം ( ഫുട്ബോൾ ) 1.05 ബില്യൻ

ഇതാണ് ലിസ്റ്റ്. ഫുട്ബോൾ ലോകത്ത് വരുമാനത്തിന്റെ കാര്യത്തിലും മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ആധിപത്യം നമുക്ക് കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!