ഇന്ന് പൊതു അവധി, ലോക ചാമ്പ്യന്മാരെ സ്വീകരിക്കാൻ അർജന്റീന ഒരുങ്ങി!

ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി കൊണ്ട് ഇന്നലെ അർജന്റീന സ്വന്തം നാട്ടിലേക്ക് പറന്നിരുന്നു. കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം സ്വന്തമാക്കിയിട്ടുള്ളത്. തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ മൂന്നാം കിരീടമാണ് അർജന്റീന ഇപ്പോൾ തങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചേരിക്കുന്നത്.

ഏതായാലും അർജന്റീനയുടെ ഈ കിരീടം നേട്ടം ആഘോഷിക്കാൻ ഇപ്പോൾ അവിടുത്തെ ഗവൺമെന്റ് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അർജന്റീന ടീം അംഗങ്ങൾ AFA യുടെ ആസ്ഥാനമായ എസയ്സയിലാണ് എത്തുക. അതിനുശേഷമാണ് അവർ ആരാധകർക്കിടയിലൂടെ പരേഡ് നടത്തുക.

തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ സ്വീകരിക്കാൻ വേണ്ടി പതിനായിരങ്ങളാണ് ഇപ്പോൾ അർജന്റീനയിലെ തെരുവുകളിൽ തടിച്ചു കൂടിയിട്ടുള്ളത്.വലിയ ആഘോഷ പരിപാടികൾ അവർ സംഘടിപ്പിച്ചിട്ടുണ്ട്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ തടിച്ചുകൂടിയ ജനസമുദ്രത്തിന്റെ വീഡിയോ ദൃശ്യങ്ങളൊക്കെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലാണ്.

ഏതായാലും ലയണൽ മെസ്സിക്കും സംഘത്തിനും സ്വപ്നതുല്യമായ വരവേൽപ്പാണ് അർജന്റീന ലഭിക്കുക.ഒരു ദീർഘകാലത്തെ കാത്തിരിപ്പിലാണ് ഇപ്പോൾ മെസ്സിയും സംഘവും വിരാമം കുറിച്ചിരിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് ഇപ്പോൾതന്നെ ലയണൽ മെസ്സി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *