അത്യുജ്ജലം ഈ നെയ്മർ, ബ്രസീലിന്റെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !

തുടർച്ചയായ രണ്ടാം മത്സരത്തിലും നെയ്‌മർ ജൂനിയർ മുന്നിൽ നിന്ന് നയിച്ചപ്പോൾ വീണ്ടും ഉജ്ജ്വലവിജയംവുമായി ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പെറുവിനെയാണ് ബ്രസീൽ 4-2 എന്ന സ്കോറിന് തകർത്തു വിട്ടത്. ഹാട്രിക് നേടിയ നെയ്മറാണ് ബ്രസീലിന് ഇങ്ങനെയൊരു മികച്ച ജയം സ്വന്തമാക്കി കൊടുത്തത്. പെറുവിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബ്രസീൽ ഇങ്ങനെയൊരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 28, 83 മിനിറ്റുകളിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഒരു പിഴവുകളും കൂടാതെ നെയ്മർ വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് 90-ആം മിനുട്ടിൽ ലഭിച്ച അവസരം ഫിനിഷ് ചെയ്തു കൊണ്ട് താരം ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് അസിസ്റ്റ് നേടിയെങ്കിൽ ഈ മത്സരത്തിൽ മൂന്ന് ഗോളുകളാണ് നെയ്മർ നേടിയത്. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം നെയ്മർ ജൂനിയർ തന്നെയാണ്. 9.8 ആണ് നെയ്മർക്ക്‌ ലഭിച്ച റേറ്റിംഗ്. കഴിഞ്ഞ മത്സരത്തിലും ഏറ്റവും കൂടുതൽ റേറ്റിംഗ് നേടാൻ നെയ്മർക്ക്‌ കഴിഞ്ഞിരുന്നു. പെറുവിനെതിരെയുള്ള മത്സരത്തിലെ ബ്രസീലിയൻ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

ബ്രസീൽ : 6.8
നെയ്മർ : 9.8
റോബെർട്ടോ ഫിർമിഞ്ഞോ : 7.0
റിച്ചാർലീസൺ : 8.1
ഫിലിപ്പെ കൂട്ടീഞ്ഞോ : 6.6
കാസമിറോ : 6.7
ഡഗ്ലസ് ലൂയിസ് : 7.1
റെനാൻ ലോദി : 6.0
തിയാഗോ സിൽവ : 6.6
മാർക്കിഞ്ഞോസ് : 6.4
ഡാനിലോ : 6.6
വെവെർടൺ :5.8
റോഡ്രിഗോ കയോ : 6.8-സബ്
അലക്സ് ടെല്ലസ് : 6.5-സബ്
എവെർട്ടൻ റിബയ്റോ : 6.5-സബ്
എവെർട്ടൻ : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *