വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്!

ഒരല്പം മുമ്പ് ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയോട് പരാജയപ്പെട്ടത്. മത്സരത്തിൽ ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിട്ടത്.തുടർച്ചയായ രണ്ടാമത്തെ തോൽവിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്നത്.

മത്സരത്തിന്റെ 35ആം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത് അഡ്രിയാൻ ലൂണയുടെ ക്രോസ് ഒരു തകർപ്പൻ ഹെഡ്റിലൂടെ കബ്ര വലയിൽ എത്തിക്കുകയായിരുന്നു.ഈ ഗോളിന്റെ ലീഡിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ കളം വിട്ടത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജെറി ഒഡിഷയ്ക്ക് സമനില സമ്മാനിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ജെറി ഗോൾ കണ്ടെത്തിയത്.87ആം മിനുട്ടിലാണ് ഒഡീഷ വിജയഗോൾ നേടിയത്. ഗോൾകീപ്പർ അമരീന്തർ സിങ്ങിന്റെ നീളൻ പാസ് സ്വീകരിച്ച പെഡ്രോ ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിക്കുകയായിരുന്നു.

3 മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.6 പോയിന്റുള്ള ഒഡീഷയാവട്ടെ മൂന്നാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *