കൊമ്പൊടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, ഗോവയോട് നാണംകെട്ട തോൽവി !
ഐഎസ്എല്ലിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിനെ ഗോവ കെട്ടുകെട്ടിച്ചത്. ഇരട്ടഗോളുകൾ നേടിയ ഇഗോർ അങ്കുളോയുടെ മികവിലാണ് ഗോവ മിന്നും വിജയം നേടിയത്. ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് വരുത്തിയ പിഴവുകളിൽ നിന്നാണ് അങ്കുളോ തന്റെ രണ്ട് ഗോളുകളും നേടിയത്. ഗോവയുടെ ശേഷിച്ച ഗോൾ ഒർടിസ് നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസഗോൾ വിസന്റെ ഗോമസ് നേടി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര താരം കോസ്റ്റ റെഡ് കാർഡ് കണ്ടു പുറത്തു പോയതും ടീമിന് തിരിച്ചടിയായി. ജയത്തോടെ ഗോവ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.
FULL-TIME | #FCGKBFC
— Indian Super League (@IndSuperLeague) December 6, 2020
A first win for @JuanFerrandoF's @FCGoaOfficial in the #HeroISL.#LetsFootball pic.twitter.com/447Wu0tmqQ
കെപി രാഹുലിനെ ഉൾപ്പെടുത്തിയാണ് വിക്കുന ആദ്യ ഇലവൻ പുറത്തു വിട്ടത്. മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് അങ്കുളോ ആദ്യ ഗോൾ നേടിയത്. മുന്നോട്ട് കയറി വന്ന ആൽബിനോയെ നിഷ്പ്രഭനാക്കി കൊണ്ട് അങ്കുളോ ഗോൾ നേടുകയായിരുന്നു. 52-ആം മിനിറ്റിൽ ജോർഗെ ഒർടിസും ഗോവക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. പ്രതിരോധനിര താരങ്ങൾക്കിടയിലൂടെ തൊടുത്ത ഷോട്ട് വലയിൽ കയറുകയായിരുന്നു. 90-ആം മിനിറ്റിൽ നിഷു കുമാറിന്റെ ക്രോസിൽ നിന്നും ഒരു ഹെഡർ ഗോളിലൂടെ വിസന്റെ ഗോമസ് ഗോൾ മടക്കി. പിന്നാലെ രണ്ടാം യെല്ലോ കാർഡ് കണ്ട് കോസ്റ്റ പുറത്തു പോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു. അതിന് ശേഷം ആൽബിനോയുടെ ഒരു പിഴവിൽ നിന്ന് അങ്കുളോ തന്റെ രണ്ടാം ഗോളും കണ്ടെത്തി. പിടിച്ച ബോൾ ആൽബിനോ നിലത്തിട്ടപ്പോൾ തക്കം പാർത്തു നിന്ന അങ്കുളോ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
Are you not entertained❓❗#FCGKBFC #HeroISL #LetsFootball pic.twitter.com/5TN0V7hjwp
— Indian Super League (@IndSuperLeague) December 6, 2020