കൊച്ചിയിൽ ഗോവൻ വധം,തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് കുതിക്കുന്നു!

ഐഎസ്എല്ലിൽ ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്യുജ്വലവിജയം. കരുത്തരായ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തു തരിപ്പണമാക്കിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചിരുന്നു.

42ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറക്കുന്നത്.സഹൽ അബ്ദു സമദിന്റെ തകർപ്പൻ അസിസ്റ്റിൽ നിന്ന് മനോഹരമായ ഫിനിഷിംഗിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടായി ഉയർത്തി.ദിമിത്രിയോസിനെ ഫൗൾ ചെയ്തതിനെ ലഭിച്ച പെനാൽറ്റി അദ്ദേഹം തന്നെ ലക്ഷ്യം കാണുകയായിരുന്നു.

ഈ രണ്ട് ഗോളുകളുടെ ലീഡിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കളം വിട്ടത്. പിന്നീട് 52ആം മിനുട്ടിലാണ് ഇവാൻ കലിയൂഷ്‌നിയുടെ മിസൈൽ ഗോൾ വന്നത്.ബോക്സിന് ഏറെ വെളിയിൽ നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെ കലിയൂഷ്‌നി പന്ത് വലയിൽ എത്തിക്കുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് 3 ഗോളുകളുടെ ലീഡ് എടുത്തു.67ആം മിനുട്ടിൽ നോഹ് ഒരു ഗോൾ നേടിയെങ്കിലും ഗോവക്ക് അതൊന്നും മതിയാകുമായിരുന്നില്ല.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വിജയം നേടുന്നത്. 6 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 16 പോയിന്റ് ഉള്ള ഹൈദരാബാദ് ആണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെതിരെയാണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!