കലാശപ്പോരിന് ആരിറങ്ങും? ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

ഇന്ന് നടക്കുന്ന ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സുള്ളത്.ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 7:30-ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക.

ഇരുടീമുകളും കന്നി കീരീടമാണ് ലക്ഷ്യംവെക്കുന്നത്.ബ്ലാസ്റ്റേഴ്സ് ഇത് മൂന്നാം തവണയാണ് ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുള്ളത്.

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പ്രധാന താരങ്ങളുടെ പരിക്ക് ചെറിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.ഹാംസ്ട്രിങ് ഇഞ്ചുറിയുള്ള സഹൽ ഇന്ന് കളിക്കുമോ എന്നുള്ള കാര്യത്തിൽ ഉറപ്പില്ല.താരം ഇല്ലെങ്കിൽ വിൻസി ബരെറ്റോയായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.അതേസമയം അഡ്രിയാൻ ലൂണ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതായാലും ഇരുടീമുകളുടെയും സാധ്യത ഇലവൻ താഴെ നൽകുന്നു.

Hyderabad FC: Laxmikant Kattimani (GK); Asish Rai, Chinglensana Singh, Juanan, Akash Mishra; Joao Victor, Sahil Tavora, Aniket Jadhav, Yasir Mohammad; Joel Chianese, Bartholomew Ogbeche.

Kerala Blasters FC: Prabhsukhan Gill (GK); Harmanjot Khabra, Hormipam Ruivah, Marko Leskovic, Sandeep Singh; Jeakson Singh, Lalthathanga Khawlhring; Vincy Barretto, Adrian Luna; Alvaro Vazquez, Jorge Diaz.

Leave a Reply

Your email address will not be published. Required fields are marked *