എഎഫ്സിയുടെ ലൈസൻസ്, കേരള ബ്ലാസ്റ്റേഴ്‌സുൾപ്പെടെ അഞ്ച് ഐഎസ്എൽ ടീമുകൾ പരാജയപ്പെട്ടു !

2020-21 സീസണിനുള്ള ക്ലബ് ലൈസൻസിന് വേണ്ടിയുള്ള പ്രകൃയയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടുന്ന അഞ്ച് ക്ലബുകൾ പരാജയപ്പെടുന്നു. ഈ സീസൺ കളിക്കാൻ എഎഫ്സിയുടെയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെയും ലൈസൻസ് ക്ലബുകൾക്ക്‌ ആവിശ്യമാണ്. ഈ ലൈസൻസിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ്, എസ്സി ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി എന്നീ ക്ലബുകളുടെ അപേക്ഷയാണ് തള്ളിയത്. അതേസമയം എടികെ മോഹൻ ബഗാൻ, ജംഷഡ്പൂർ, ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു, ഗോവ എഫ്സി എന്നീ ടീമുകൾക്ക്‌ ലൈസൻസ് ലഭിച്ചു. ലൈസൻസ് ലഭിക്കാത്ത ടീമുകൾക്ക്‌ അപ്പീൽ നൽകുവാൻ അവസരമുണ്ട്.

ലൈസൻസിന് വേണ്ടി ക്ലബുകൾ നിർബന്ധമായും പൂർത്തിയാക്കേണ്ടത് കുറച്ചു നിബന്ധനകളാണ്. യൂത്ത് ഡെവലപ്പ്മെന്റ് പ്രോഗ്രാം, മെഡിക്കൽ സപ്പോർട്ട് സർവീസ്, ഗ്രാസ്റൂട്ട് പ്രോഗ്രാംസ്, ക്ലബ് യൂത്ത് അക്കാദമി, സെക്യൂരിറ്റി ഓഫീസർ, യൂത്ത് ഫിസിയോതെറാപ്പിസ്റ്റ്, ഹെഡ് ഓഫ് യൂത്ത് ഡെവലപ്പ്മെന്റ്, യൂത്ത് കോച്ച്, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓർഗനൈസേഷൻ, ക്ലബ് ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിവയിലൊക്കെ എഎഫ്സി തൃപ്തരായാൽ മാത്രമേ ലൈസൻസ് ലഭിക്കുകയൊള്ളൂ. ഗോൾ ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. നവംബർ പതിമൂന്ന് വരെയായിരുന്നു ലൈസെൻസിന് വേണ്ട ആവിശ്യമായ രേഖകൾ സമർപ്പിക്കാനുള്ള അവസാനതിയ്യതി. ഇതിലാണ് ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ട അഞ്ച് ടീമുകൾ പരാജയപ്പെട്ടത്. അതേസമയം ജംഷഡ്പൂർ, ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവർ തുടർച്ചയായ മൂന്നാം വർഷമാണ് ലൈസൻസിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *