ഉജ്ജ്വലം ഈ പ്രകടനം, ബ്ലാസ്റ്റേഴ്സിന്റെ രണ്ടടിയിൽ ഹൈദരാബാദ് തകർന്നു !
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സും ജയം കണ്ടു. അതും മികച്ച പ്രകടനം നടത്തിക്കൊണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്സ് തകർത്തു വിട്ടത്. മത്സരത്തിന്റെ ഓരോ പകുതികളിലും ഓരോ ഗോൾ വീതം നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിജയം കൈപ്പിടിയിലൊതുക്കിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരം അബ്ദുൽ ഹക്കു, ജോർദാൻ മറി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പോയിന്റ് സമ്പാദ്യം ആറായി. പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.
Clean sheet ✅
— K e r a l a B l a s t e r s F C (@KeralaBlasters) December 27, 2020
3️⃣ points ✅
We promised Christmas gifts, the boys delivered! 😄#KBFCHFC #YennumYellow pic.twitter.com/SvPXjyW6WP
ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ കിബു വിക്കുന നടത്തിയിരുന്നു. അബ്ദുൽ ഹക്കു, സന്ദീപ് സിംഗ്, ജീക്സൺ സിംഗ്, സഹൽ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഇടം നേടി. മത്സരത്തിന്റെ 29-ആം മിനുട്ടിലാണ് അബ്ദുൽ ഹക്കു ഗോൾ നേടിയത്. കോർണറിൽ നിന്ന് ഒരു തകർപ്പൻ ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്. ഈ ഗോളിന്റെ ലീഡിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യപകുതി കളം വിട്ടത്. പിന്നീട് 88-ആം മിനുട്ടിലാണ് ജോർദാൻ മറി ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. എതിർതാരത്തിന്റെ കാലിൽ തട്ടി വന്ന പന്ത് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് മറി വലയിൽ എത്തിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ ജയത്തിന് സാധിച്ചേക്കും.
That first goal feeling! 🤩 ✊#KBFCHFC #YennumYellow pic.twitter.com/OVpqe0GN4P
— K e r a l a B l a s t e r s F C (@KeralaBlasters) December 27, 2020