സൂപ്പർ താരത്തിന് രണ്ട് മത്സരങ്ങളിൽ വിലക്ക്, ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി!

ഐഎസ്എല്ലിലെ 19-ആം റൗണ്ട് മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.നാളെ വൈകീട്ട് 7:30-നാണ് ഈ മത്സരം അരങ്ങേറുക. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമായ ഒരു മത്സരമാണിത്.

എന്നാൽ ഈ മത്സരത്തിന് മുന്നേ ബ്ലാസ്റ്റേഴ്സിന് ഒരു കനത്ത തിരിച്ചടി ഏറ്റിട്ടുണ്ട്.എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ നിർണായക താരമായ ഹർമൻ ജോത് ഖബ്രക്ക് ഇപ്പോൾ വിലക്ക് വീണിട്ടുണ്ട്.AIFF ആണ് ഖബ്രക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്.ഇതോടെ മുംബൈക്കെതിരെയുള്ള മത്സരത്തിൽ താരത്തിനെ കളിക്കാൻ സാധിക്കില്ല. പിന്നീട് നടക്കുന്ന ഗോവക്കെതിരെയുള്ള മത്സരത്തിലും താരത്തിന്റെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിച്ചേക്കില്ല.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ എതിർ താരത്തെ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് ഇത്തരത്തിലുള്ള ഒരു വിലക്ക് ഖബ്രക്ക് AIFF നൽകിയിട്ടുള്ളത്. നേരത്തെ തന്നെ ഇത് സംബന്ധിച്ച ഒരു വിശദീകരണം AIFF ഖബ്രയോട് തേടിയിരുന്നു.ഖബ്ര ഇക്കാര്യത്തിൽ എഴുത്തു മുഖേന മാപ്പ് പറയുകയും ചെയ്തിരുന്നു.പക്ഷെ താരത്തിന് അച്ചടക്ക നടപടി നേരിടേണ്ടി വരികയായിരുന്നു.

എന്നാൽ സമാന സംഭവങ്ങൾ മുമ്പും അരങ്ങേറിയിട്ടുണ്ട്.പക്ഷേ അപ്പോഴൊന്നും ഇത്തരത്തിലുള്ള നടപടികൾ AIFF കൈകൊണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഈ തീരുമാനത്തിൽ പല ബ്ലാസ്റ്റേഴ്സ് ആരാധകരും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!