ബ്ലാസ്റ്റേഴ്‌സ് vs നോർത്ത് ഈസ്റ്റ് : സാധ്യത ലൈനപ്പുകൾ ഇങ്ങനെ !

ഈ സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട്‌ തോറ്റിരുന്നു. എന്നാൽ ഈ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജയം നേടാനുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്കിറങ്ങുക. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. പരിക്കിൽ നിന്നും മുക്തനാവുന്ന നിഷു കുമാർ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. താരം നൂറ് ശതമാനം ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ കളിപ്പിക്കുകയൊള്ളൂ എന്നുള്ളത് കിബു വിക്കുന പറഞ്ഞതിനാൽ താരം കളിക്കുമെന്ന് ഉറപ്പായിട്ടില്ല. താരം ടീമിൽ ഇടം നേടിയാൽ പ്രശാന്ത് പുറത്തിരിക്കേണ്ടി വരും. അതേസമയം സഹലും ഒരുപക്ഷെ ബെഞ്ചിൽ ഇരുന്നേക്കുമെന്നാണ് വാർത്തകൾ. പകരം ഫകുണ്ടോ പെരേരയെ ബ്ലാസ്റ്റേഴ്‌സ് കളിപ്പിച്ചേക്കുമെന്നാണ് ഖേൽ നൗ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട്‌. അതേസമയം കഴിഞ്ഞ മുംബൈക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ച ടീമിൽ നിന്നും മാറ്റങ്ങൾ വരുത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല.

ഇരുവരും തമ്മിൽ ഇതുവരെ പരസ്പരം പന്ത്രണ്ട് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ അഞ്ച് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയക്കൊടി പാറിച്ചപ്പോൾ മൂന്ന് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം കരസ്ഥമാക്കി. നാലു മത്സരങ്ങൾ സമനിലയിൽ അവശേഷിക്കുകയും ചെയ്തു. ഈ പന്ത്രണ്ട് മത്സരങ്ങളിൽ നിന്നായി ബ്ലാസ്റ്റേഴ്‌സ് ആകെ പന്ത്രണ്ട് ഗോളുകളാണ് അടിച്ചു കൂട്ടിയിട്ടുള്ളത്. അതേസമയം നോർത്ത് ഈസ്റ്റ് ഏഴ് ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ നടന്ന രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിക്കുകയായിരുന്നു. ആദ്യ മത്സരം 1-1 എന്ന സ്കോറിനും രണ്ടാം മത്സരം 0-0 എന്ന സ്കോറിനുമാണ് അവസാനിച്ചത്. ഇരുടീമുകളുടെയും സാധ്യത ലൈനപ്പുകൾ താഴെ നൽകുന്നു.

Kerala Blasters (4-2-3-1)

Gomes (GK); Nishu, Kone, Nhamoinesu, Carneiro; Gomez, Jeakson; Pereyra, Ritwik, Naorem; Hooper.

NorthEast United (4-4-2)

Chowdhury (GK); Mehta, Lambot, Fox, Gurjinder; Ninthoi, Lalengmawia, Camara, Machado; Lalrempuia, Appiah.

Leave a Reply

Your email address will not be published. Required fields are marked *