ഹാലണ്ട് ബാഴ്സയിലെത്തുന്നത് തടയാൻ പെരസ്!
ബൊറൂസിയയുടെ യുവ സൂപ്പർതാരമായ എർലിംഗ് ഹാലണ്ട് ക്ലബ് വിടുമെന്നുള്ള റൂമറുകൾ സജീവമാണ്.പക്ഷെ താരം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ഉടൻ തന്നെ ഉണ്ടാവുമെന്ന് ഹാലണ്ട് അറിയിച്ചിരിക്കുന്നു.75 മില്യൺ യൂറോ റിലീസ് ക്ലോസ്സുള്ള താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഒട്ടുമിക്ക വമ്പൻ ക്ലബ്ബുകളും രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
അതിൽ പ്രധാനപ്പെട്ട ക്ലബുകളാണ് ചിരവൈരികളായ റയലും ബാഴ്സയും.ഹാലണ്ടിനെയും എംബപ്പേയെയും ഒരുമിച്ച് ടീമിലേക്ക് എത്തിക്കാൻ തന്നെയാണ് റയലിന്റെ പദ്ധതി.പക്ഷെ ഹാലണ്ടിനെ സ്വന്തമാക്കുക എന്നുള്ളത് എളുപ്പമാവില്ല.മാത്രമല്ല ഹാലണ്ടിന് വേണ്ടി ബാർസ മിനോ റയോള വഴി നീക്കങ്ങൾ നടത്തിയിരുന്നു.എന്നാൽ എന്ത് വില കൊടുത്തും ഹാലണ്ട് ബാഴ്സ യിലേക്ക് എത്തുന്നത് തടയാനുള്ള ഒരുക്കത്തിലാണ് റയലിന്റെ പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസുള്ളത്.ഹാലണ്ടിന് വേണ്ടി വലിയ ഒരു ഓഫർ നൽകാൻ റയൽ തയ്യാറായി കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Flo Perez obsessed with stopping Haaland going to Barcelona https://t.co/p5sdrunDiA
— SPORT English (@Sport_EN) January 15, 2022
അതേസമയം ബാഴ്സക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല.സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് തടസ്സം നിൽക്കുന്നത്.പക്ഷെ ഹാലണ്ടിനെ കൺവിൻസ് ചെയ്യാൻ സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.യുവതാരങ്ങളെ വെച്ചുള്ള ഒരു ഭാവി പ്രോജക്ടാണ് ബാഴ്സ ഹാലണ്ടിന് വാഗ്ദാനം ചെയ്യുക.
നിലവിൽ മിന്നുന്ന ഫോമിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്.ബൊറൂസിയക്കായി ആകെ കളിച്ച 77 മത്സരങ്ങളിൽ നിന്ന് 78 ഗോളുകൾ താരം നേടിയിട്ടുണ്ട്.