അർജന്റൈൻ സൂപ്പർ താരത്തെ വേണം,ക്ലബ്ബിനെ ബന്ധപ്പെട്ട് ഇറ്റാലിയൻ വമ്പന്മാർ!

അയാക്സിനന്റെ അർജന്റൈൻ സൂപ്പർ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് ഇപ്പോൾ ക്ലബ്ബിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാറില്ല.ഈ സീസണിൽ കേവലം ഒൻപത് ലീഗ് മത്സരങ്ങളിൽ മാത്രമാണ് ടാഗ്ലിയാഫിക്കോ അയാക്സിനു വേണ്ടി കളിച്ചിട്ടുള്ളത്.അത്കൊണ്ട് തന്നെ താരം ക്ലബ്ബിൽ അതൃപ്തനാണ് എന്നുള്ള റൂമറുകൾ സജീവമാണ്.

ഇപ്പോഴിതാ ഈ ലെഫ്റ്റ് ബാക്കിന് വേണ്ടി ഇറ്റാലിയൻ വമ്പന്മാരായ നാപ്പോളി രംഗത്തുവന്നിട്ടുണ്ട്.താരത്തിന് വേണ്ടി നാപോളി അയാക്സിനെ കോൺടാക്ട് ചെയ്തു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റായ ജിയാൻ ലൂക്ക ഡി മാർസിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ അയാക്സ് താരത്തെ വിട്ടു നൽകുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.അതായത് ഈ ഡീൽ സങ്കീർണ്ണമാണ് എന്നാണ് അയാക്സ് വിശ്വസിക്കുന്നത്.അത്കൊണ്ട് തന്നെ അയാക്സ് ഏത് രൂപത്തിലുള്ള തീരുമാനമെടുക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

2018-ലായിരുന്നു ടാഗ്ലിയാഫിക്കോ അയാക്സിൽ എത്തിയത്.2023 വരെയാണ് താരത്തിന് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്.2017 മുതൽ അർജന്റീനക്ക് വേണ്ടി കളിച്ചു തുടങ്ങിയ താരം 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!