ഹാലണ്ടിനെ സ്വന്തമാക്കണം,റയൽ മാഡ്രിഡ് പണി തുടങ്ങി!

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെയാണ്.താരത്തെ ഫ്രീ ഏജന്റായി കൊണ്ട് ടീമിൽ എത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് റയൽ ഉറച്ചു വിശ്വസിക്കേണ്ടത്.അങ്ങനെയാണെങ്കിൽ താരത്തിന്റെ സാലറി മാത്രമാവും റയൽ പരിഗണിക്കേണ്ട വിഷയം.

എന്നാൽ എംബപ്പേ മാത്രമല്ല,ഫുട്ബോൾ ലോകത്തെ യുവ സൂപ്പർ താരങ്ങളിലൊരാളായ എർലിംഗ് ഹാലണ്ടും റയലിന്റെ ലക്ഷ്യമാണ്.വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേയെയും ഹാലണ്ടിനെയും ഒരുമിച്ച് ടീമിലെത്തിക്കാനാണ് റയലിന്റെ പദ്ധതി. ഇതിനുള്ള ആദ്യ നീക്കം റയൽ നടത്തിക്കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ മാധ്യമമായ ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഹാലണ്ടിന്റെ ഏജന്റുമായി റയൽ അധികൃതർ ഇപ്പോൾ ചർച്ച നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇനിയും കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പക്ഷെ എളുപ്പത്തിൽ താരത്തെ സ്വന്തമാക്കാൻ റയലിന് സാധിക്കില്ല എന്ന് വ്യക്തമാണ്.എന്തെന്നാൽ ബാഴ്സ,ബയേൺ,സിറ്റി എന്നിവരൊക്കെ താരത്തിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സിറ്റിയായിരിക്കും റയലിനെ വലിയ വെല്ലുവിളി ഉയർത്തുക.എന്തെന്നാൽ ഹാലണ്ടിന്റെ പിതാവ് മുമ്പ് സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.

ഏതായാലും ഹാലണ്ട് വരുന്ന സമ്മറിൽ ബോറൂസിയ വിടാൻ തന്നെയാണ് സാധ്യതകൾ തെളിഞ്ഞുവരുന്നത്. ഭാവിയെ കുറിച്ച് ഉടൻതന്നെ തീരുമാനമെടുക്കുമെന്നുള്ള കാര്യം ഹാലണ്ട് ഈയിടെ അറിയിച്ചിരുന്നു. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഹാലണ്ട് ഇതുവരെ ബൊറൂസിയക്കായി കാഴ്ച്ച വെച്ചിട്ടുള്ളത്.79 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളാണ് താരം ക്ലബ്ബിനായി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!