ലെവന്റോസ്കിയും മുള്ളറും തിളങ്ങി, മിന്നും ജയം നേടി ബയേൺ
ബുണ്ടസ്‌ലിഗയിൽ ഇന്ന് നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് ഉജ്ജ്വലജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബയേൺ ലെവർകൂസനെ തകർത്തു വിട്ടത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ബയേണിന്റെ ഗംഭീരതിരിച്ചു വരവ്. ആദ്യപകുതിക്ക് വിരാമമാവുമ്പോൾ തന്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടി ബയേൺ ജയമുറപ്പിച്ചിരുന്നു. ഗോൾ കണ്ടെത്തിയ റോബർട്ടോ ലെവന്റോസ്കിയും ഇരട്ടഅസിസ്റ്റുകൾ നേടിയ തോമസ് മുള്ളറുമാണ് ബയേണിനെ മുന്നിൽ നിന്ന് നയിച്ചത്. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും ബയേണിന് സാധിച്ചു.
Four games to go… 👌#B04FCB 2-4 pic.twitter.com/zheXVd1aTz
— FC Bayern English (@FCBayernEN) June 6, 2020
മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ഗോൾ നേടിക്കൊണ്ട് ലെവർകൂസൻ ബയേണിനെ ഞെട്ടിക്കുകയായിരുന്നു. ലുക്കാസ് അലാറിയോയാണ് ഗോൾ നേടിയത്. എന്നാൽ ഇരുപത്തിയേഴാം മിനുട്ടിൽ കോമാൻ ബയേണിന് സമനില നേടിക്കൊടുത്തു. 42-ആം മിനുട്ടിൽ മുള്ളറുടെ പാസിൽ നിന്ന് ഗോറെട്സ്ക ബയേണിന് ലീഡ് കൊടുത്തു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് കിമ്മിച്ചിന്റെ പാസിൽ നിന്നും ഗ്നാബ്രി ലീഡുയർത്തി. രണ്ടാം പകുതിയിൽ 66-ആം മിനുട്ടിൽ മുള്ളറുടെ അസിസ്റ്റിൽ നിന്ന് ഗോൾനേടി കൊണ്ട് ലെവെന്റോസ്കി സ്കോർ ബോർഡ് 4-1 ആക്കി മാറ്റി. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഗോൾ നേടി കൊണ്ട് ഫ്ലോറിയൻ ലീഡ് കുറച്ചു. ജയത്തോടെ എഴുപത് പോയിന്റുമായി ബയേൺ ഒന്നാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച ബൊറൂസിയ അറുപതു പോയിന്റോടെ രണ്ടാമതാണ്.
— FC Bayern English (@FCBayernEN) June 6, 2020