ബുണ്ടസ്‌ലിഗ ഇന്ന് തിരിച്ചെത്തുന്നു, മാറുന്നത് ഫുട്ബോളിലെ ഒട്ടേറെ നിയമങ്ങൾ
ഒരിടവേളക്ക് ശേഷം ഫുട്ബോൾ ലോകം ഇന്ന് വീണ്ടും സജീവമാകും. കോവിഡ് പ്രതിസന്ധി മൂലം ലോകത്താകമാനെയുള്ള ഫുട്ബോൾ മത്സരങ്ങൾ എല്ലാം നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്ന് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലൊന്നായ ബുണ്ടസ്ലിഗ തിരിച്ചു വരികയാണ്. വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടുൾപ്പടെ ഒട്ടേറെ ക്ലബുകൾ ഇന്ന് പന്ത് തട്ടാനൊരുങ്ങുന്നുണ്ട്. വളരെ അധികം സുരക്ഷയോട് കൂടിയും കർശനനിയന്ത്രണങ്ങളോട് കൂടിയുമാണ് മത്സരം നടക്കുക. കൂടാതെ ഫിഫ ഫുട്ബോളിൽ ഒട്ടേറെ താൽകാലികമാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾ പാലിച്ചായിരിക്കും ഇന്ന് മത്സരങ്ങൾ നടക്കുക. കാണികൾക്ക് പ്രവേശനമില്ലാത്ത സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആകെ മുന്നൂറ് പേർ മാത്രമേ ഉണ്ടാവാൻ പാടൊള്ളൂ. ഇന്നത്തെ മത്സരത്തിൽ ഫിഫ നടപ്പിലാക്കുന്ന ചില നിയമങ്ങൾ ഇവയൊക്കെയാണ്.
🐝 🆚 ⚒️
— Bundesliga English (@Bundesliga_EN) May 15, 2020
Who are you backing? #BVBS04 #Revierderby pic.twitter.com/rpXnMXdSbL
ഇരുപത്തിമൂന്നംഗ സ്‌ക്വാഡ് പ്രഖ്യാപിക്കാൻ പരിശീലകർക്ക് അനുമതി നൽകപ്പെടും. കൂടാതെ ഒരു മത്സരത്തിൽ തന്നെ അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകൾ അനുവദനീയമാണ്. ഗ്രൗണ്ടിൽ തുപ്പാൻ പാടില്ല. യെല്ലോ കാർഡുൾപ്പടെയുള്ള ശിക്ഷനടപടികൾ സ്വീകരിക്കാൻ റഫറിക്ക് അനുവാദമുണ്ടായിരിക്കും. കളിക്കാർ തമ്മിലുള്ള ഹസ്തദാനമോ ടീം ഫോട്ടോ സെഷനോ ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല ഗോളാഘോഷങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. കൈമുട്ടുകൾ കൂട്ടിയിടിച്ച് മാത്രമേ ഗോൾ ആഘോഷിക്കാൻ അനുവാദമുള്ളൂ. സ്റ്റേഡിയത്തിലുള്ള എല്ലാവരും കഴിവതും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കേണ്ടി വരും. മാത്രമല്ല സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമ്പോഴും ഗ്രൗണ്ടിൽ പ്രവേശിക്കുമ്പോഴും നല്ല രീതിയിലുള്ള മെഡിക്കൽ പരിശോധനക്ക് എല്ലാവരും വിധേയരാവേണ്ടി വരും. ഹാഫ് ടൈമിൽ ജേഴ്സി മാറ്റാനും പന്ത് ഇടയ്ക്കിടെ അണുവിമുക്തമാക്കാനും നിർദേശമുണ്ട്.
Everything to know about the hygiene protocol being implemented by the #Bundesliga ahead of this weekend. pic.twitter.com/kl7MBTCT6I
— Bundesliga English (@Bundesliga_EN) May 15, 2020
ബുണ്ടസ്‌ലിഗയിൽ ഇന്ന് നടക്കുന്ന മത്സരങ്ങളും അവയുടെ ഇന്ത്യൻ സമയവും ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളും താഴെ നൽകുന്നു.
1-ബൊറൂസിയ ഡോർട്മുണ്ട് vs ഷാൽക്കെ ( 7.00 Pm, Star Sports Select 2 SD And HD/Hotstar VIP)
2-ഓഗ്സ്ബർഗ് vs വോൾഫ്ബർഗ് (7.00 Pm, Hotstar VIP)
3-ഫോർച്യുന ഡസൽഡോർഫ് vs പാഡെബോൺ (7.00 Pm, Hotstar VIP)
4-ആർബി ലെയ്പ്സിഗ് vs ഫ്രീബർഗ് (7.00 Pm, Star sports Select 1 SD And HD/Hotstar VIP )
5-ഹോഫൻഹെയിം Vs ഹെർത്ത ബെർലിൻ (7.00 Pm, Hotstar VIP)
6-ഐന്ത്രാട്ട് ഫ്രാങ്ക്ഫർട്ട് Vs ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് (10.Pm, Star Sports Select 2 SD And HD/Hotstar VIP)
Mit dieser Elf könnte Schwarzgelb morgen ins #Revierderby gehen. 👇 #BVBS04 pic.twitter.com/Rgp6XvvYjW
— Borussia Dortmund (@BVB) May 15, 2020