പറഞ്ഞ രീതിയിൽ കളിക്കുന്നില്ല, ട്രെയിനിങ്ങിനിടെ പോൾ തല്ലിയൊടിച്ച് ടുഷേൽ!
ബയേൺ മ്യൂണിക്കിന്റെ പരിശീലകനായി ചുമതലയേറ്റ തോമസ് ടുഷെലിന് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ക്ലബ്ബിൽ ലഭിച്ചിട്ടുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ DFB പോക്കലിൽ നിന്നും ബയേൺ പുറത്തായിരുന്നു. മാത്രമല്ല അവസാനമായി കളിച്ച ബുണ്ടസ്ലിഗ മത്സരത്തിൽ ഒരു വമ്പൻ തോൽവി ബയേണിന് ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.
ഏതായാലും പരിശീലകനായ തോമസ് ടുഷേൽ കടുത്ത അസംതൃപ്തിയിലാണ്. അതിന്റെ തെളിവ് കഴിഞ്ഞ ദിവസത്തെ ട്രെയിനിങ്ങിനിടെ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുമുണ്ട്. അതായത് പരിശീലനത്തിൽ അറ്റാക്കിങ് പാറ്റേണുകൾ കറക്റ്റ് ചെയ്യാനും താരങ്ങളുടെ നീക്കങ്ങൾ ശരിപ്പെടുത്താനുമൊക്കെ പലതവണ പരിശീലകൻ ശ്രമിച്ചിരുന്നു. എന്നാൽ വീണ്ടും വീണ്ടും അവർ തെറ്റിക്കുകയായിരുന്നു.ടുഷേൽ ഉദ്ദേശിച്ച രൂപത്തിലേക്ക് താരങ്ങൾ എത്തിയിരുന്നില്ല.
Thomas Tuchel was unhappy with the practice game in today's training and broke a slalom pole in anger. Tuchel kept on correcting mistakes during the game [📸 @BILD] pic.twitter.com/DBiHCvPmmT
— Bayern & Germany (@iMiaSanMia) April 27, 2023
ഈ വിഷയം അസിസ്റ്റന്റ് പരിശീലകനുമായ ചർച്ച ചെയ്യുന്ന വേളയിലാണ് ദേഷ്യം കൊണ്ട് തന്റെ കയ്യിൽ ലഭിച്ച സ്ലാലം പോൾ അഥവാ പരിശീലനത്തിന് ഉപയോഗിക്കുന്ന ഒരു തരം വടി തന്റെ മുട്ടുകാലുകൊണ്ട് ഒടിച്ചു മാറ്റിയത്. അതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതായത് താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും പരിശീലനത്തിന്റെ കാര്യത്തിലുമൊക്കെ ഈ കോച്ചിന് എതിർപ്പുകൾ ഉണ്ട്.
പരിശീലകനായിചുമതലയേറ്റ ആദ്യത്തെ മത്സരത്തിൽ തന്റെ മുൻ ക്ലബ്ബായ ഡോർട്മുണ്ടിനെ പരാജയപ്പെടുത്താൻ ടുഷെലിന് സാധിച്ചിരുന്നു. എന്നാൽ അതിനുശേഷം നടന്ന മത്സരങ്ങളിൽ മൂന്ന് തോൽവിയും രണ്ട് സമനിലയും ക്ലബ്ബിന് വഴങ്ങേണ്ടി വരികയായിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബയേൺ ഉള്ളത്.