കടുത്ത ആരാധകനാണ് എന്ന് പറഞ്ഞു,ജേഴ്‌സി നൽകിയില്ല:ക്രിസ്റ്റ്യാനോക്കെതിരെ എതിർതാരം!

കഴിഞ്ഞ കിങ്സ് കപ്പിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ അൽ നസ്ർ പരാജയം രുചിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അൽ വെഹ്ദ അൽ നസ്റിനെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി റൊണാൾഡോയുടെ ടീം സെമിയിൽ പുറത്താവുകയും ചെയ്തിരുന്നു. വളരെയധികം നിരാശനായി കൊണ്ടായിരുന്നു റൊണാൾഡോ ഈ മത്സരത്തിനുശേഷം കളം വിട്ടത്.

ഇതുമായി ബന്ധപ്പെട്ട ഒരു അനുഭവം അൽ വെഹ്ദയുടെ താരമായ ജീൻ ഡേവിഡ് ബ്യൂഗൽ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ഒരു ആരാധകനാണ് ബ്യൂഗൽ. താൻ ആവശ്യപ്പെട്ടിട്ടും റൊണാൾഡോ ജേഴ്സി നൽകാൻ തയ്യാറായില്ല എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. താൻ വളരെ അസ്വസ്ഥനാണെന്നും ബ്യൂഗൽ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ കുറച്ചധികം അസ്വസ്ഥനാണ്. മത്സരത്തിനുശേഷം ഞാൻ കടുത്ത ആരാധകനാണ് എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് നേരിട്ട് പറഞ്ഞു.മാത്രമല്ല അദ്ദേഹത്തിന്റെ ജേഴ്സി ആവശ്യപ്പെടുകയും ചെയ്തിരുന്നു.അദ്ദേഹം എന്റെ മുഖത്തേക്ക് പോലും നോക്കാതെയാണ് ഷേക്ക് ഹാൻഡ് നൽകിയത്. ജേഴ്സി നൽകിയതുമില്ല.ഞാൻ മൗനം പാലിച്ചു നിന്നു. എന്റെ കോളേജ് പഠനകാലത്ത് കണ്ട അദ്ദേഹത്തിന്റെ വീഡിയോകൾ ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്.മത്സരത്തിൽ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് അദ്ദേഹം എന്നുള്ളത് എനിക്ക് മനസ്സിലാവും. അദ്ദേഹം വളരെ വലിയ കോമ്പറ്റീറ്ററാണ്, അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് എന്നെ അത്ഭുതപ്പെടുത്തി.കളത്തിനകത്തും അദ്ദേഹം മോശമായിരുന്നു. സഹതാരങ്ങളോട് പോലും കയർത്തിരുന്നു “ഇതാണ് ഇപ്പോൾ എതിർതാരം പറഞ്ഞിട്ടുള്ളത്.

സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ റൊണാൾഡോ ഇപ്പോൾ അത് തുടരാൻ ആവുന്നില്ല. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി റൊണാൾഡോക്ക് ഗോളടിക്കാൻ കഴിഞ്ഞിട്ടില്ല.എന്നിരുന്നാലും ആകെ കളിച്ച പതിനാല് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ റഈദയാണ് അൽ നസ്‌റിന്റെ എതിരാളികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!