ചാമ്പ്യൻസ് ലീഗിൽ ലെവന്റോസ്ക്കിയുടെ സർവാധിപത്യം, കണക്കുകൾ ഇങ്ങനെ !

ഈ സീസണിൽ ബയേൺ മ്യൂണിക്കിന്റെ വജ്രായുധം ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്ന ഉത്തരമാണ് റോബർട്ട്‌ ലെവന്റോസ്ക്കിയെന്ന് സീസണിൽ ഉടനീളം മിന്നുന്ന ഫോമിൽ കളിക്കുന്ന താരം ആകെ അടിച്ചു കൂട്ടിയത് അൻപത്തിയഞ്ച് ഗോളുകൾ ആണ് ഗോളുകളാണ്. ഇതിൽ ബുണ്ടസ്ലിഗയിൽ 34 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ പതിനഞ്ച് ഗോളുകളും നേടികഴിഞ്ഞു. ഗോൾഡൻ ബൂട്ട് നഷ്ടമായെങ്കിലും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറെർ താരം തന്നെയാണ് എന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. ഫൈനൽ മാത്രം ശേഷിക്കെ 15 ഗോളുകൾ നേടിയ താരമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഉള്ളത് ബൊറൂസിയയുടെ എർലിങ് ഹാലണ്ട് ആണ്. 10 ഗോളുകൾ ആണ് താരം നേടിയിട്ടുണ്ട്. മൂന്നാമതുള്ളത് ലെവയുടെ സഹതാരമായ സെർജി ഗ്നാബ്രിയാണ്. ഒമ്പത് ഗോളുകൾ നേടി കഴിഞ്ഞു. ആറു ഗോളുകളുമായി സ്റ്റെർലിങ്, ഡിപേ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉണ്ട്. മെസ്സി, നെയ്മർ, റൊണാൾഡോ, എംബാപ്പെ എന്നിവർക്ക് ഒന്നും തന്നെ ആദ്യഅഞ്ചിൽ ഇടമില്ല.

ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ലെവയുടെ കയ്യെത്തും ദൂരത്തുണ്ട്. നിലവിൽ 17 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ആണ് ഒന്നാമത്. രണ്ട് ഗോളുകൾ നേടിയാൽ ലെവക്ക് ഒപ്പമെത്താൻ കഴിയും. ഹാട്രിക് നേടിയാൽ പുതുചരിത്രം കുറിക്കാനും കഴിയും. അതേസമയം അസിസ്റ്റിന്റെ കാര്യത്തിലും ലെവ മോശമാക്കിയിട്ടില്ല. ആറു അസിസ്റ്റുള്ള ഡിമരിയയും ലെവന്റോസ്ക്കിയുമാണ് ആദ്യസ്ഥാനങ്ങളിൽ. എംബപ്പേ, സിയെച്ച്, ഔർ എന്നിവർ അഞ്ച് അസിസ്റ്റുകളുമായി പിന്നിലുണ്ട്. മെസ്സി, നെയ്മർ, റൊണാൾഡോ എന്നിവർ ഇടംനേടിയില്ല എന്നുള്ളത് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ലക്ഷ്യത്തിലേക്ക് ശ്രമിച്ചതും ലെവന്റോസ്ക്കി തന്നെയാണ്. 29 തവണയാണ് താരം ഗോൾ ലക്ഷ്യം വെച്ചത്. 17 തവണ ലക്ഷ്യം വെച്ച എംബാപ്പെ, ഗ്നാബ്രി എന്നിവർ പിറകിലുണ്ട്. 16 തവണ ലക്ഷ്യം വെച്ച ക്രിസ്റ്റ്യാനോ നാലാം സ്ഥാനത്തും പതിനാലു തവണ ലക്ഷ്യം വെച്ച ബെൻസിമ അഞ്ചാം സ്ഥാനത്തുമാണ്. ഈ കണക്കുകളിൽ എല്ലാം തന്നെ ലെവന്റോസ്ക്കിയുടെ ആധിപത്യമാണ് കാണാനാവുക. ഫൈനലിൽ പിഎസ്ജിക്ക് താരം കടുത്ത ഭീഷണി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *