ഇരട്ടഗോൾ നേടി ലെവന്റോസ്കി, ബയേണിന് ഉജ്ജ്വലവിജയം
ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബയേൺ ഡുസൽഡോർഫിനെ തകർത്തു വിട്ടു. ഇരട്ടഗോളുകൾ നേടിയ സൂപ്പർ താരം ലെവന്റോസ്കിയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. പവാർഡ്, അൽഫോൻസോ ഡേവിസ് എന്നിവർ മറ്റുള്ള ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഒരു ഗോൾ ഡുസൽഡോർഫ് താരം ജോർജെൻസണിന്റെ സംഭാവനയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ബയേൺ ഭദ്രമാക്കി. ഒരു മത്സരം കുറച്ചു കളിച്ച ബൊറൂസിയേക്കാൾ പത്ത് പോയിന്റിന്റെ ലീഡ് ബയേണിനുണ്ട്. കഴിച്ച റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബൊറൂസിയയെ തോൽപ്പിച്ചതാണ് ബയേണിന് തുണയായത്.
Rampant 👊#Bundesliga #FCBF95 pic.twitter.com/dOUk1tZaoB
— Bundesliga English (@Bundesliga_EN) May 30, 2020
മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിലാണ് ആദ്യഗോൾ പിറന്നത്. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബയേൺ താരത്തിന്റെ ഷോട്ട് ജോർജെൻസണിന്റെ ശരീരത്തിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. 29-ആം മിനുട്ടിൽ രണ്ടാം ഗോളും പിറന്നു. കിമ്മിച്ചിന്റെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡറിലൂടെ പവാർഡ് ആണ് വലകുലുക്കിയത്. ആദ്യപകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ലെവന്റൊസ്കി തന്റെ ആദ്യഗോൾ നേടി. മുള്ളറിന്റെ പാസ്സ് ഒരു പിഴവും കൂടാതെ ലെവന്റോസ്കി വലയിലെത്തിച്ചു. അൻപതാം മിനുട്ടിൽ ലെവന്റോസ്കി ഇരട്ടഗോൾ തികച്ചു. ഗ്നാബ്രിയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. രണ്ട് മിനുട്ടിന് ശേഷം അൽഫോൺസോ ഡേവിസ് ബയേണിന്റെ ഗോൾപട്ടിക തികച്ചു. ബോക്സിനകത്ത് ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ താരം ലക്ഷ്യം കാണുകയായിരുന്നു.ഇന്ന് നടക്കുന്ന മത്സരത്തിൽ ഡോർട്മുണ്ട് പാഡെർബോണിനെ നേരിടും.