ഇത്തവണ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും വെല്ലുവിളിയാവാൻ ലെവന്റോസ്ക്കിക്ക് കഴിയുമായിരുന്നുവെന്ന് റിവാൾഡോ!
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ബാലൺ ഡിയോർ പോരാട്ടത്തിൽ കടുത്ത വെല്ലുവിളി ഉയർത്താൻ ലെവന്റോസ്ക്കിക്ക് കഴിയുമായിരുന്നുവെന്നും ബാലൺ ഡിയോർ ഉപേക്ഷിച്ചത് ഏറ്റവും കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുക താരത്തിനാണെന്നും റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഈ വർഷം ബാലൺ ഡിയോർ ഉപേക്ഷിച്ചതിനെ കുറിച്ച് എഴുതുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ബാലൺ ഡിയോർ ഉപേക്ഷിച്ചത് ശരിയായ തീരുമാനമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1999-ലെ ബാലൺ ഡിയോർ ജേതാവ് റിവാൾഡോ ആയിരുന്നു.
#Fútbol ⚽
— Diario SPORT (@sport) July 23, 2020
"Estaba muy bien posicionado para competir con Messi y Cristiano Ronaldo", señala el brasileño https://t.co/6Of5wJARvo
” ഈ വർഷം ബാലൺ ഡിയോർ നൽകേണ്ട എന്ന തീരുമാനം ശരിയായ ഒന്നാണ്. വളരെ വിചിത്രമായ ഒരു സീസണായിരുന്നു ഇത്തവണത്തേത്. കുറെ മത്സരങ്ങൾ അടച്ചിട്ടു നടത്തപ്പെട്ടു. ലീഗ് വൺ പോലെയുള്ളത് ഉപേക്ഷിക്കപ്പെട്ടു. ഈ തീരുമാനം ചില താരങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കും. അതിലൊരാളാണ് ബയേൺ മ്യൂണിക്കിന്റെ ലെവന്റോസ്ക്കി. ഒരു മികച്ച സീസണാണ് പോളിഷ് സ്ട്രൈക്കെർക്ക് ഇത്തവണ കഴിഞ്ഞു പോയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മെസ്സിക്കും കനത്ത വെല്ലുവിളി സൃഷ്ടിക്കാൻ അദ്ദേഹത്തിന് ആവുമായിരുന്നു. മെസ്സിക്കും റൊണാൾഡോക്കും ഒരു ബാലൺ ഡിയോർ കൂടി നേടാനുള്ള അവസരമാണ് നഷ്ടമായത്. എന്നിരുന്നാലും ഒരു ശരിയായ തീരുമാനമാണ് ബാലൺ ഡിയോർ അധികൃതർ എടുത്തത് ” റിവാൾഡോ വ്യക്തമാക്കി.
Rivaldo: Lewandowski was well placed to fight with Messi and Cristiano for the Ballon d’Or https://t.co/bv2fnntmZw
— Summit Post Newspaper (@nelson_omonu) July 23, 2020