മുട്ടിടിച്ച് ബയേൺ, ഒടുവിൽ രക്ഷകനായി ലെവന്റോസ്ക്കി !
ബുണ്ടസ്ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാനനിമിഷം സമനിലയിൽ നിന്നും രക്ഷപ്പെട്ട് ബയേൺ മ്യൂണിക്ക്. മത്സരം ശേഷിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് ബയേൺ മ്യൂണിക്ക് ഹെർത്ത ബെർലിനിൽ നിന്നും ജയം പിടിച്ചു വാങ്ങിയത്. 4-3 എന്ന സ്കോറിനാണ് ബയേൺ വിജയിച്ചു കയറിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയാണ് ബയേണിന്റെ നാല് ഗോളുകളും നേടിയത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയ ബയേൺ അനായാസം ജയിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഹെർത്ത ബെർലിൻ തിരിച്ചടിക്കുകയായിരുന്നു. ഹെർത്തക്ക് വേണ്ടി ബ്രസീലിയൻ താരം കുൻഹ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് മിന്നിത്തിളങ്ങി. ജയത്തോടെ ബയേൺ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ദിവസങ്ങൾക്ക് മുമ്പ് ബയേൺ ഹോഫൻഹെയ്‌മിനെതിരെ 4-1 എന്ന സ്കോറിന് നാണം കെട്ടിരുന്നു. ആർബി ലീപ്സിഗ് ആണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.
നാല്പതാം മിനുട്ടിൽ ഗ്നാബ്രിയുടെ പാസിൽ നിന്നാണ് ലെവ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് അൻപത്തിയൊന്നാം മിനുട്ടിൽ റിച്ചാർഡ്സിന്റെ അസിസ്റ്റിൽ നിന്നും ലെവ രണ്ടാം ഗോളും നേടി. എന്നാൽ ഹെർത്ത പിന്നീട് തിരിച്ചടിക്കാൻ തുടങ്ങി. കുൻഹയുടെ പാസിൽ നിന്ന് കോർഡോബ ഗോൾ നേടിയതോടെ സ്കോർ 2-1 ആയി. 71-ആം മിനുട്ടിൽ കുൻഹ തന്നെ ഗോൾനേടിയതോടെ മത്സരം സമനിലയിലായി. എന്നാൽ 85-ആം മിനിറ്റിൽ മുള്ളറുടെ പാസിൽ നിന്ന് ലെവ ഹാട്രിക് തികച്ചു. 88-ആം മിനിറ്റിൽ ജെസിക്ക് ഹെർത്തക്ക് വേണ്ടി ഗോൾനേടിയതോടെ മത്സരം സമനിലയിൽ കലാശികുമെന്നായി. എന്നാൽ 93-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിയ എത്തിച്ചു കൊണ്ട് ലെവ ഒരിക്കൽ കൂടി രക്ഷകനായി.
🔄 Lewy's Abend in der Zusammenfassung: 😎
— FC Bayern München (@FCBayern) October 4, 2020
⚽ 40'
⚽ 51'
⚽ 85'
🅰️⚽ 90'+3#FCBBSC #MiaSanMia @lewy_official pic.twitter.com/gsyrw2KkKO