ബ്രസീലിയൻ വണ്ടർകിഡ് റെയ്‌നീറിനെ ലോണിൽ അയക്കാനൊരുങ്ങി റയൽ മാഡ്രിഡ്‌

ഈ വർഷം ജനുവരിയിലായിരുന്നു ബ്രസീലിയൻ വണ്ടർ കിഡ് റെയ്‌നീർ ജീസസ് റയൽ മാഡ്രിഡിൽ എത്തിയത്. പതിനെട്ടുകാരനായ താരം ഫ്ലെമെങ്കോയിൽ നിന്നായിരുന്നു റയലിലേക്ക് എത്തിയത്. പിന്നീട് താരം റയലിന്റെ സെക്കന്റ്‌ ഡിവിഷൻ ക്ലബ് ആയ കാസ്റ്റില്ലക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. ഇപ്പോഴിതാ താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് ലോണിൽ അയക്കാനുള്ള പദ്ധതിയിലാണ് റയൽ മാഡ്രിഡ്‌. താരത്തിന് പരിചയസമ്പന്നത കൈവരാനാണ് റയൽ മാഡ്രിഡ്‌ താരത്തെ ലോണിൽ അയക്കാൻ തയ്യാറാവുന്നത്. ബ്രസീലിൽ മാത്ര കളിച്ചു വളർന്ന താരത്തിന് കൂടുതൽ എക്സ്പീരിയൻസ് കൈവരിക്കാൻ കഴിയുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. കാസ്റ്റില്ലക്ക് വേണ്ടി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച താരം രണ്ട് ഗോളും ഒരു അസിസ്റ്റും നേടി കഴിഞ്ഞു.

നിലവിൽ ജർമ്മൻ വമ്പൻമാരായ ബയേർ ലെവർകൂസനിലേക്ക് അയക്കാനാണ് റയൽ മാഡ്രിഡ്‌ ഉദ്ദേശിക്കുന്നത്. സൂപ്പർ താരം കായ് ഹാവെർട്സ് ടീം വിടുകയാണെങ്കിൽ റെയ്‌നീർ ജീസസിന് അത് നല്ലൊരു അവസരമാണ് എന്നാണ് റയലിന്റെ കണക്കുകൂട്ടലുകൾ. ഹാവെർട്സ് ചെൽസിയിലേക്ക് പോയാൽ റെയ്‌നീറിന് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. കൂടാതെ യുവതാരങ്ങൾക്ക് അത്യാവശ്യം അവസരം നൽകുന്ന ക്ലബും കൂടിയാണ് ബയേർ. അതേസമയം താരത്തെ ക്ലബിൽ എത്തിക്കാൻ റയൽ വല്ലഡോലിഡിനും താല്പര്യമുണ്ട്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ഉടമസ്ഥതയിൽ ഉള്ള ക്ലബായ വല്ലഡോലിഡ്. ബയേർ നീക്കം നടന്നില്ലെങ്കിൽ റയൽ വല്ലഡോലിഡിനെ മാഡ്രിഡ്‌ പരിഗണിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *