കൂട്ടീഞ്ഞോക്ക് പരിക്ക്, രണ്ടാഴ്ച്ച വിശ്രമം

ബയേൺ മ്യൂണിക്കിന്റെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക് പരിക്ക്. താരത്തിന്റെ വലത് ആങ്കിളിനാണ് പരിക്കേറ്റത്. എന്നാൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി താരത്തിന്റെ ക്ലബ്‌ ബയേൺ അറിയിച്ചു. എന്നാൽ താരത്തിന് പതിനാല് ദിവസം വിശ്രമം വേണ്ടിവന്നേക്കും. രണ്ടാഴ്ച്ച കൂട്ടീഞ്ഞോ പരിശീലനത്തിൽ നിന്നും വിട്ടുനിന്നേക്കും.

ഈ സീസണോടെ താരത്തിന്റെ ബയേണിലെ ലോൺ കാലാവധി അവസാനിക്കുകയാണ്. കൂട്ടീഞ്ഞോയുടെ ക്ലബായ ബാഴ്സക്ക് താരത്തെ തിരികെയെത്തിക്കാൻ താല്പര്യമില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം എൺപത് മില്യൺ യുറോയാണ് കൂട്ടീഞ്ഞോക്ക് വേണ്ടി ബാഴ്സ ആവശ്യപ്പെടുന്നത്. താരത്തെ നിലനിർത്താൻ ബയേണിന് അവസരം ഉണ്ടെങ്കിലും ബയേൺ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേ സമയം ചെൽസി താരത്തിൽ താല്പര്യം പ്രകടിപ്പിച്ച് രംഗത്ത്വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *