കളി കാണാൻ മരം കയറി,വലിച്ചിറക്കി പോലീസ്
ഇന്നലെ നടന്ന ബയേൺ vs യൂണിയൻ ബെർലിൻ മത്സരം കാണാൻ അറ്റക്കൈ പ്രയോഗിച്ച് ബെർലിൻ ആരാധകർ. കാണികൾക്ക് പ്രവേശനമില്ലാത്ത ആളൊഴിഞ്ഞ ഗാലറിക്ക് മുൻപിലാണ് മത്സരം നടന്നതെങ്കിലും വെറുതെ ഇരിക്കാൻ ബെർലിൻ ആരാധകർ തയ്യാറായില്ല. കളി നേരിട്ട് കാണണമെന്ന് മോഹമുദിച്ച രണ്ട് ബെർലിൻ ആരാധകർ സ്റ്റേഡിയത്തിന് പിറകിലുള്ള മരത്തിൽ വലിഞ്ഞു കയറുകയായിരുന്നു. ഏകദേശം പന്ത്രണ്ട് മീറ്ററോളം നീളമുള്ള മരത്തിലിരുന്ന് ഇരുവരും കളി കാണാൻ ആരംഭിച്ചു. അതും മാസ്കുൾപ്പടുന്ന ഉപകരണങ്ങൾ ധരിച്ചു കൊണ്ടായിരുന്നു.
Two fans climbed a 12 meter long tree near the stadium today to be able to watch the game from there, but not for long. Police intervened and brought the fans down [Bild] pic.twitter.com/YOgWYYHbVH
— Bayern & Germany (@iMiaSanMia) May 17, 2020
എന്നാൽ ശ്രദ്ധയിൽ പെട്ട പോലീസും വെറുതെ ഇരിക്കാൻ തയ്യാറായില്ല. ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി ഉടനെ തന്നെ ഇരുവരെയും മരത്തിൽ നിന്ന് വലിച്ചിറക്കുകയായിരുന്നു. കാര്യമായ നടപടികൾ ഒന്നും എടുത്തിട്ടില്ലെങ്കിലും കളി കഴിയും വരെ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇരുവരും. ഏതായാലും മരം കയറി മത്സരം കണ്ട ഈ രണ്ടു പേരുമാണ് ഇന്നലത്തെ വാർത്തകളിലെ താരം. മരങ്ങളാൽ ചുറ്റപ്പെട്ട സ്റ്റേഡിയമാണ് യൂണിയൻ ബെർലിന്റെ സ്റ്റേഡിയം. ഇരുവരെയും കൂടാതെ വേറെയും പലരും മത്സരം മരം കയറി കണ്ടിട്ടുണ്ടാവാമെന്നാണ് പോലീസിന്റെ നിഗമനം. ഏതായാലും വരും മത്സരങ്ങളിൽ ഇത് പോലീസിനൊരു തലവേദനയാവുമെന്നുറപ്പ്.