ഈ വർഷം കൂടുതൽ ലീഗ് ഗോളുകൾ, ക്രിസ്റ്റ്യാനോ തന്നെ മുന്നിൽ
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിൽ. 2020-ൽ മാത്രം പതിനൊന്ന് ഗോളുകൾ നേടിയാണ് ക്രിസ്റ്റ്യാനോ ഈ വർഷത്തെ ലീഗ് ഗോളുകളിൽ മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം എർലിങ് ഹാലണ്ടാണ്. പത്ത് ഗോളുകളാണ് താരം ബുണ്ടസ്ലിഗയിൽ ബൊറൂസിയക്ക് വേണ്ടി നേടിയിട്ടുള്ളത്. സിരി എയിലെ തന്നെ സിറോ ഇമ്മൊബിലെയാണ് പത്ത് ഗോളുകളുമായി ഈ ലിസ്റ്റിൽ മൂന്നാമത്.
Most goals scored in Europe's top five leagues in 2020:
— Squawka Football (@Squawka) May 17, 2020
❍ Cristiano Ronaldo (11)
❍ Erling Haaland (10)
❍ Ciro Immobile (10)
The only three players in double figures. pic.twitter.com/CWVJqVXg0i
ഈ വർഷം ലീഗ് മത്സരങ്ങളിൽ 720 മിനുട്ടുകളാണ് ക്രിസ്റ്റ്യാനോ കളത്തിൽ ചിലവഴിച്ചത്. ഇതിൽ തന്നെ 51 ഷോട്ടുകൾ താരം തൊടുത്തു. പതിനൊന്ന് ഗോളുകൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഹാലണ്ട് താരത്തെക്കാൾ ഏറെ കുറച്ചു മിനുട്ടുകൾ മാത്രമേ കളത്തിൽ ചിലവഴിച്ചിട്ടൊള്ളൂ. 601 മിനുട്ടുകൾ കളത്തിൽ ബൂട്ടണിഞ്ഞ താരം കേവലം 21 ഷോട്ടുകൾ മാത്രമേ എടുത്തിട്ടൊള്ളൂവെങ്കിലും പത്ത് ഗോളുകൾ സ്വന്തം പേരിൽ ചേർക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്നാമതുള്ള ഇമ്മൊബിലെക്കും പത്ത് ലീഗ് ഗോളുകളാണ്. 894 മിനുട്ടുകൾ താരം കളിക്കളത്തിൽ പന്ത് തട്ടിയിട്ടുണ്ട്. ആകെ മുപ്പത്തിയാറ് ഷോട്ടുകളും താരം ഉതിർത്തു.
Lionel Messi in LaLiga in 2020:
— Squawka Football (@Squawka) May 18, 2020
❍ 810 minutes
❍ 59 shots
❍ 6 goals pic.twitter.com/9Qwm43L527
അതേ സമയം ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സി ഈ വർഷത്തെ ലീഗ് ഗോളുകളിൽ ഏറെ പിന്നിലാണ്. കേവലം ആറ് ഗോളുകൾ മാത്രമാണ് ഈ വർഷം ലാലിഗയിൽ താരത്തിന് നേടാനായത്. 810 മിനുട്ട് കളത്തിൽ ചിലവഴിച്ച താരം 59 ഷോട്ടുകൾ ഉതിർത്തിട്ടുണ്ട്. ഏതായാലും ലീഗുകൾ പുനരാരംഭിക്കുന്നതോടെ ഗോൾവേട്ട തുടരുമെന്നുറപ്പാണ്. പുനരാരംഭിച്ച ബുണ്ടസ്ലിഗയിൽ ഹാലണ്ട് ഗോളടി തുടങ്ങിയിരുന്നു. ഷാൽക്കെക്കെതിരെ ബൊറൂസിയയുടെ ആദ്യഗോൾ താരമായിരുന്നു നേടിയത്. സിരി എയും ലാലിഗയുമൊക്കെ പുനരാരംഭിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. സൂപ്പർ താരം മെസ്സി പരിശീലനം ആരംഭിച്ചിരുന്നു. ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിനൊപ്പം പരിശീലനം നടത്തി.
No player has scored more league goals than 35-year-old Cristiano Ronaldo in 2020.🐐🔥🙌🏻 pic.twitter.com/cOCEzMGWii
— B3 (@b3naldo7) May 18, 2020