Confirmed : കാന്റെ ഇനി സൗദി അറേബ്യക്ക് സ്വന്തം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് വന്നതിന് പിന്നാലെ ഒരുപാട് സൂപ്പർ താരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ അൽ ഇത്തിഹാദ് ബാലൺഡി’ഓർ ജേതാവായ കരീം ബെൻസിമയെ ടീമിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സൈനിംഗ് കൂടി അൽ ഇത്തിഹാദ് നടത്തിയിട്ടുണ്ട്.

മറ്റാരുമല്ല, ചെൽസിയുടെ ഫ്രഞ്ച് താരമായ എങ്കോളോ കാന്റെയെയാണ് അൽ ഇത്തിഹാദ് സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം എങ്കോളോ കാന്റെ തന്റെ മെഡിക്കൽ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. നാലുവർഷത്തെ കോൺട്രാക്ടിലാണ് ഈ ചെൽസി സൂപ്പർ താരം ഒപ്പുവെക്കുന്നത്. നാലുവർഷത്തേക്ക് ആകെ 100 മില്യൻ യൂറോയാണ് സാലറിയായി കൊണ്ട് കാന്റെക്ക് ലഭിക്കുക.

ഇതിനുപുറമേ കൊമേർഷ്യൽ ഡീലുകളും താരത്തിന്റെ കോൺട്രാക്ടിൽ അടങ്ങിയിട്ടുണ്ട്. 2027 വരെ ഇനി സൗദി അറേബ്യയിൽ കാന്റെയെ നമുക്ക് കാണാൻ സാധിക്കും. ബെൻസിമയും കാന്റെയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ടാവും. മാത്രമല്ല നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് അൽ ഇത്തിഹാദ്.ഈ രണ്ട് താരങ്ങളുടെ വരവ് അവർക്ക് കൂടുതൽ ഊർജ്ജം നൽകുന്ന കാര്യമായിരിക്കും. 2016 മുതലാണ് കാന്റെ ചെൽസിക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. 269 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകൾ നേടിയിരുന്നു. പക്ഷേ സമീപകാലത്ത് നിരന്തരം പരിക്ക് അലട്ടിയതോടുകൂടി കാന്റെക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാവുകയായിരുന്നു.

കാന്റെയെ കൂടാതെ മറ്റു രണ്ട് ചെൽസി താരങ്ങളും സൗദി അറേബ്യയിലേക്ക് എത്തിയേക്കും.ഹാക്കിം സിയച്ച്,കൂലിബലി എന്നിവരാണ് സൗദിയിലേക്ക് വരാൻ ഒരുങ്ങി നിൽക്കുന്നത്.കൂടാതെ പോർച്ചുഗീസ് സൂപ്പർ താരമായ റൂബൻ നെവസും ഇനി സൗദിയിൽ തന്നെയാണ് കളിക്കുക.വലിയ മാറ്റമാണ് സൗദി ഫുട്ബോളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *