വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് ഗോളുമായി CR7, മെസ്സി കളിച്ചിട്ടും മയാമി പൊട്ടി!
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ നസ്ർ ദമാക്ക് എഫ്സിയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയുടെ അവസാനത്തിൽ വഴങ്ങിയ ഒരു ഗോളിന് അൽ നസ്ർ പിന്നിലായിരുന്നു.
എന്നാൽ 52ആം മിനുട്ടിൽ ടാലിസ്ക്ക അൽ നസ്റിനെ ഒപ്പം എത്തിച്ചു. അതിന് ശേഷം നാല് മിനിട്ടുകൾക്കകമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷക വേഷമണിയുന്നത്. ഒരു തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനെ വിജയത്തിലേക്ക് എത്തിച്ചിട്ടുള്ളത്. താരത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് ഗോൾ കണ്ടുനിൽക്കാൻ മാത്രമേ എതിർ ഗോൾ കീപ്പർ സാധിച്ചുള്ളൂ. 2018 വേൾഡ് കപ്പിൽ സ്പെയിനിനെതിരെ നേടിയ ഗോളിന് സമാനമായിരുന്നു ഇന്നലത്തെ റൊണാൾഡോയുടെ ഗോൾ.
Years changed, but Cristiano Ronaldo remains the same 🥶🔥
— CristianoXtra (@CristianoXtra_) October 21, 2023
pic.twitter.com/D3dslHSPKH
നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അൽ നസ്ർ ഉള്ളത്. അൽ ഹിലാൽ ഒന്നാമതും അൽ താവൂൻ രണ്ടാമതുമാണ്.9 ലീഗ് മത്സരങ്ങൾ കളിച്ച റൊണാൾഡോ ഇതിനോടകം തന്നെ 11 ഗോളുകളും 5 അസിസ്റ്റുകളും പൂർത്തിയാക്കി കഴിഞ്ഞു.
അതേസമയം എംഎൽഎസിൽ ഇന്ന് നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഷാർലറ്റ് എഫ്സി മയാമിയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം ലയണൽ മെസ്സി മത്സരത്തിൽ കളിച്ചിട്ടും ഇന്റർ പരാജയപ്പെടുകയായിരുന്നു.ഇതോടുകൂടി ഇന്ററിന്റെ ഈ സീസൺ അവസാനിച്ചിട്ടുണ്ട്.