മെസ്സി കളിക്കില്ലേ? ഇന്റർമയാമി കോച്ച് പറയുന്നു!
നാളെ അമേരിക്കൻ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഇന്റർമയാമി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ന്യൂ ഇംഗ്ലണ്ട് റവല്യൂഷനാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3:30ന് ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ലീഗ് ഘട്ടത്തിലെ അവസാനത്തെ മത്സരമാണ് ഇത്.ഈ മത്സരത്തിൽ വിജയിച്ചുകഴിഞ്ഞാൽ ഒരു റെക്കോർഡ് സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിക്കും.
സൂപ്പർ താരം ലയണൽ മെസ്സി ഈ ഇന്റർനാഷണൽ ബ്രേക്കിലെരണ്ട് മത്സരങ്ങളും അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നു.അവസാനത്തെ മത്സരത്തിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിക്കൊണ്ട് ഗംഭീരപ്രകടനം മെസ്സി പുറത്തിടെക്കുയായിരുന്നു.ഇന്റർമയാമിയെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിന് അത്ര പ്രാധാന്യമില്ല. അതുകൊണ്ടുതന്നെ മെസ്സി സ്റ്റാർട്ട് ചെയ്യുന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ട്.ഇന്റർമയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉണ്ടാവും.എന്നാൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യുമോ പകരക്കാരനായി ഇറങ്ങുമോ എന്നത് തീരുമാനിച്ചിട്ടില്ല. അത് മത്സരത്തിന് മുന്നേയാണ് തീരുമാനിക്കുക “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിക്ക് കുറച്ച് സമയം വിശ്രമം അനുവദിക്കാനുള്ള സാധ്യതകൾ ഏറെയാണ്.കാരണം പ്ലേ ഓഫ് മത്സരങ്ങളാണ് അവരെ ഇനി കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മെസ്സിയെ പൂർണ്ണ ഫിറ്റ്നസിൽ ലഭിക്കേണ്ടത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.ഷീൽഡ് കിരീടം നേടിയതുകൊണ്ട് തന്നെ ഈ മത്സരത്തിന് അത്ര പ്രസക്തിയില്ല.പക്ഷേ ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടീം എന്ന റെക്കോർഡ് അവരെ കാത്തിരിക്കുന്നുണ്ട്.