നന്മ നിറഞ്ഞവൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, തുർക്കിയിലേക്ക് അവശ്യവസ്തുക്കൾ അയച്ചു!

കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി ആയിരുന്നു ലോകത്തെ തന്നെ നടുക്കിയ ഒരു ഭൂകമ്പം നടന്നത്. തുർക്കിയിലും സിറിയയിലുമായിരുന്നു ഈ ഭൂകമ്പം നടന്നിരുന്നത്.7.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടമാവുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

തുർക്കിയേയും സിറിയയെയും പുനർനിർമ്മിക്കാൻ വേണ്ടി സഹായ ഹസ്തങ്ങൾ ഒഴുകുകയാണ്. ഇതിൽ ഫുട്ബോൾ ലോകവും പങ്കാളികളായിരുന്നു. മാത്രമല്ല സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി ഭൂകമ്പ ബാധിതരെ സഹായിച്ചിട്ടുണ്ട്. ഒരു വിമാനത്തിൽ ആവശ്യവസ്തുക്കൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തുർക്കിയിലേക്ക് അയച്ചു എന്നാണ് ഡൈലി മെയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടെന്റുകൾ, ഭക്ഷണ വസ്തുക്കൾ, തലയണകൾ,പുതപ്പുകൾ,ചെറിയ കുട്ടികൾക്കുള്ള ഭക്ഷണങ്ങൾ,പാൽ,മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയൊക്കെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തുർക്കിയിലേക്ക് അയച്ചിരിക്കുന്നത്. നേരത്തെയും ഭൂകമ്പ ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളിയായിരുന്നു. അതായത് താൻ ഒപ്പുവച്ച ജഴ്സി ലേലം ചെയ്യാൻ മെറിഹ് ഡെമിറാലിനോട് സമ്മതം മൂളുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള സഹായഹസ്തങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഉണ്ടാവുന്നത്. ദുരിതബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്പോഴും മുൻപന്തിയിൽ ഉണ്ടാവാറുണ്ട്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അവിടെ ആകെ 10 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ ഈ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!