ജെറാർഡിന്റെ മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടാൻ ഹെന്റെഴ്സൺ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലിവർപൂൾ ഇതിഹാസമായ സ്റ്റീവൻ ജെറാർഡ് സൗദി അറേബ്യയിൽ എത്തിയത്.അൽ ഇത്തിഫാക്കിന്റെ പരിശീലകസ്ഥാനമാണ് ഇദ്ദേഹം ഏറ്റെടുത്തത്.തുടർന്ന് ഒരു പിടി മികച്ച താരങ്ങളെ അദ്ദേഹം ക്ലബ്ബിലേക്ക് എത്തിച്ചിരുന്നു. അതിൽ പെട്ട ഒരു താരമാണ് ഇംഗ്ലീഷ് സൂപ്പർ താരമായ ജോർദാൻ ഹെന്റെഴ്സൺ.

എന്നാൽ വളരെ മോശം പ്രകടനമാണ് ഇത്തിഫാക്ക് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് അവർ ഉള്ളത്. 19 ലീഗ് മത്സരങ്ങൾ കളിച്ചപ്പോൾ കേവലം 6 വിജയങ്ങൾ മാത്രമാണ് അവർ നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്റ്റീവൻ ജെറാർഡ് വളരെയധികം പ്രതിരോധത്തിലായിട്ടുണ്ട്.

ഇപ്പോഴിതാ ഹെന്റെഴ്സൺ അൽ ഇത്തിഫാക്ക് വിടാനുള്ള ഒരുക്കത്തിലാണ്.ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിയെത്താനുള്ള ശ്രമമായിരിക്കും ഹെന്റെഴ്സൺ നടത്തുക. ഡെയിലി മെയിലിനെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സ്റ്റീവൻ ജെറാർഡിന്റെ മുങ്ങുന്ന കപ്പലിൽ നിന്നും ഹെന്റെഴ്സൺ രക്ഷപ്പെടുന്നു എന്നാണ് ഗോൾ ക്യാപ്ഷനായി കൊണ്ട് കുറിച്ചിട്ടുള്ളത്. ഏതായാലും താരത്തിന് അനുയോജ്യമായ ഓഫറുകൾ വരേണ്ടതുണ്ട്. ലിവർപൂളിന്റെ മറ്റൊരു സൂപ്പർതാരമായിരുന്ന ഫിർമിനോയും കഴിഞ്ഞ സമ്മറിൽ തന്നെയായിരുന്നു സൗദി അറേബ്യയിൽ എത്തിയത്. എന്നാൽ അൽ അഹ്ലിക്ക് തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.അതുകൊണ്ടുതന്നെ ഫിർമിനോയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾ ഹാമിന് താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *