ക്രിസ്റ്റ്യാനോക്ക് പരിക്കായത് അറിഞ്ഞു,തോൽവി ഒഴിവാക്കാൻ മെസ്സിയും മുങ്ങി: പരിഹസിച്ച് സൗദി ചെയർമാൻ.
ഇന്നലെ റിയാദ് സീസൺ കപ്പിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് ഇന്റർ മയാമിക്ക് ഏൽക്കേണ്ടി വന്നത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്ക് മൂലം കളിച്ചിരുന്നില്ല.മാത്രമല്ല ലയണൽ മെസ്സിക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.
മത്സരത്തിന്റെ അവസാനത്തെ കുറച്ച് മിനിറ്റുകൾ മാത്രമാണ് ലയണൽ മെസ്സി കളിച്ചിരുന്നത്. തമാശരൂപേണ ഇതിന് പരിഹസിച്ചു കൊണ്ട് സൗദി അറേബ്യയുടെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സെക്രട്ടറിയായ തുർക്കി അലാൽഷിക്ക് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്ക് മെസ്സി അറിഞ്ഞുവെന്നും ക്രിസ്റ്റ്യാനോ ഇല്ലാത്ത അൽ നസ്റിനോട് പരാജയപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് മെസ്സി പരിക്ക് അഭിനയിച്ചത് എന്നുമാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.തമാശക്കാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Turki Sheikh reaction to Messi substitution 😭
— CristianoXtra (@CristianoXtra_) February 1, 2024
pic.twitter.com/0zXHS1XNej
“ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്കുണ്ട് എന്നുള്ള കാര്യം ലയണൽ മെസ്സിക്ക് അറിയാമായിരുന്നു. മാത്രമല്ല മത്സരത്തിൽ അൽ നസ്റാണ് വിജയിക്കുക എന്നുള്ള കാര്യവും മെസ്സിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത അൽ നസ്റിനോട് തോൽക്കുന്നത് ഒഴിവാക്കാൻ വേണ്ടി ലയണൽ മെസ്സി മാറി നിൽക്കുകയായിരുന്നു. സൗദി അറേബ്യ ഇപ്പോഴും ലയണൽ മെസ്സിക്ക് ഒരു ശാപമായി കൊണ്ട് തുടരുകയാണ് “ഇതാണ് തുർക്കി പറഞ്ഞിട്ടുള്ളത്.
Turki Al-Sheikh:
— aurora (@cr7stianos) February 1, 2024
“I received news that Messi would not play. He saw that Cristiano was absent and was afraid that he would lose against Al-Nasr without Ronaldo. He would stumble and walk away. He said, ‘LET ME GO.’”
💀😭😭😭pic.twitter.com/EBc2U5qe1j
മത്സരത്തിൽ കൃത്യമായ ആധിപത്യം പുലർത്താൻ അൽ നസ്റിന് സാധിച്ചിരുന്നു. ബ്രസീലിയൻ താരമായ ടാലിസ്ക്കയുടെ ഹാട്രിക്കാണ് മത്സരത്തിൽ അൽ നസ്റിന് ഈ ഗംഭീര വിജയം നൽകിയിട്ടുള്ളത്. അതേസമയം ഇന്റർ മയാമിയുടെ കഷ്ടകാലം തുടരുകയാണ്.പ്രീ സീസണിൽ ആകെ കളിച്ച നാല് സൗഹൃദമത്സരങ്ങളിൽ മൂന്നെണ്ണത്തിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരു മത്സരത്തിൽ അവർ സമനിലയും വഴങ്ങി.