മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കാണണം, ഗോൾഡൻ ടിക്കറ്റിന് വേണ്ടി സൗദി ബിസിനസ്മാൻ മുടക്കിയത് കണ്ണ് തള്ളിക്കുന്ന തുക!

വരുന്ന ജനുവരി 19 ആം തീയതി നടക്കുന്ന സൗഹൃദം മത്സരത്തെ ആരാധകർ ഏറെ ആവേശപൂർവ്വമാണ് കാത്തിരിക്കുന്നത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ സൗദി അറേബ്യയിലെ ഓൾ സ്റ്റാർ ഇലവനാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഈ ടീമിനെ നയിക്കുക.സൗദി അറേബ്യയിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം മത്സരം കൂടിയാണിത്.

മെസ്സിയും റൊണാൾഡോയും മുഖാമുഖം വരുന്നു എന്ന പ്രത്യേകതയാണ് ഈ മത്സരത്തിനുള്ളത്.അതുകൊണ്ടാണ് ആരാധകർ ആവേശപൂർവ്വം ഇതിന് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഖലീജ് ടൈംസ് എന്ന മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. അതായത് ഈ മത്സരത്തിന്റെ ഒരു ഗോൾഡൻ ടിക്കറ്റിന് വേണ്ടി ലേലം വിളി നടന്നിരുന്നു.സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ബിസിനസ് മാനായ മുഷ്റഫ് അൽ ഖംദിയാണ് ഈ ഗോൾഡൻ ടിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളത്.

ഭീമൻ തുകയാണ് ഈ ടിക്കറ്റിന് വേണ്ടി അദ്ദേഹം ചിലവഴിച്ചിട്ടുള്ളത്. 2.18 മില്യൺ പൗണ്ട് അഥവാ 10 മില്യൺ റിയാലാണ് അദ്ദേഹം ഈ ഗോൾഡൻ ടിക്കറ്റിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. ഈ മത്സരം കാണുന്നതിന് പുറമേ വിന്നേഴ്സ് സെറിമണിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയും. മാത്രമല്ല രണ്ട് ടീമുകളുടെയും ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും ടിക്കറ്റ് വഴി ഉണ്ട്.

അതിനർത്ഥം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഡ്രസ്സിംഗ് റൂമിൽ വച്ച് കാണാൻ സാധിക്കും എന്നുള്ളതാണ്. കൂടാതെ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ തുടങ്ങിയ സൂപ്പർ താരങ്ങളെയും കാണാനുള്ള അവസരം ഇദ്ദേഹത്തിന് ലഭിക്കും.

ഏതായാലും താരം ഇതിനുവേണ്ടി മുടക്കിയ തുക ഒരു അത്ഭുതമായി കൊണ്ട് തന്നെ അവശേഷിക്കുകയാണ്. ഫ്രണ്ട്‌ലി മത്സരം ആണെങ്കിലും ഒരു ആവേശഭരിതമായ പോരാട്ടം കാണാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *