എല്ലാവർക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയാവണം: ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു!

തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലും പുറത്തെടുക്കുന്നത്.39കാരനായ റൊണാൾഡോയെ പ്രായത്തിന്റെ പ്രശ്നങ്ങളൊന്നും ഇതുവരെ അലട്ടിയിട്ടില്ല.ഈ സീസണിൽ ആകെ 48 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. മാത്രമല്ല സൗദി അറേബ്യൻ ലീഗിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും ക്രിസ്റ്റ്യാനോ തന്നെയാണ്.44 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.33 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

ഈയിടെ ഹൂപ് പോഡ്കാസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിച്ചിരുന്നു. എല്ലാവരും ക്രിസ്റ്റ്യാനോ റൊണാൾഡോ ആവാൻ ആഗ്രഹിക്കുന്നുവെന്നും അതിന് കാരണം തന്റെ സ്ഥിരതയാണെന്നുമാണ് ക്രിസ്റ്റ്യാനോ തന്നെ പറഞ്ഞിട്ടുള്ളത്. എന്നാൽ അത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൊണാൾഡോയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“വർക്ക് ഇല്ലാതെ ടാലന്റ് ഉണ്ടായിട്ടും കാര്യമില്ല,ടാലന്റ് ഇല്ലാതെ വർക്ക് ചെയ്തിട്ടും കാര്യമില്ല.അത് രണ്ടും ഒരേ സമയത്ത് പ്രവർത്തിക്കണം. എനിക്ക് അത് രണ്ടും ഉണ്ട്.ഒന്ന് മറ്റൊന്നിനേക്കാൾ കൂടുതൽ ഉണ്ട് എന്ന് എനിക്ക് അവകാശപ്പെടാൻ സാധിക്കില്ല. ചെറിയ കാര്യങ്ങൾ പോലും വ്യത്യാസങ്ങൾ സൃഷ്ടിക്കും.സ്ഥിരത ഉണ്ടാവുക എന്നുള്ളത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാവർക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ ആവണം.അതിനാണ് അവർ ആഗ്രഹിക്കുന്നത്.അതിന് കാരണം സ്ഥിരതയാണ്.അത് ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അച്ചടക്കം ഉണ്ടാക്കിയെടുക്കുക എന്നതും ബുദ്ധിമുട്ടാണ്.ചില സമയങ്ങളിൽ എന്റെ മൈൻഡ് സെറ്റിനോട് തന്നെ ഞാൻ പോരാടാറുണ്ട്.നമ്മളെല്ലാവരും മനുഷ്യരാണ്. തീർച്ചയായും എല്ലാ ദിവസവും ജിമ്മിൽ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നൊന്നുമില്ല.എല്ലാവർക്കും അങ്ങനെയൊക്കെ തന്നെയായിരിക്കും. നമ്മൾ അത് ചെയ്യൽ നിർബന്ധമാണ് ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

തന്റെ സ്ഥിരതയും അച്ചടക്കവും കാരണമാണ് എല്ലാവരും തന്നെ പോലെയാവാൻ ആഗ്രഹിക്കുന്നത് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. പക്ഷേ അത് ഒരല്പം ബുദ്ധിമുട്ടാണെന്നും നന്നായി വർക്ക് ചെയ്യേണ്ടതുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ശരീരവും ആരോഗ്യവും നന്നായി പരിപാലിക്കുന്ന വ്യക്തിയാണ്.അതുകൊണ്ടുതന്നെയാണ് ഇപ്പോഴും ഇത്രയും മികച്ച രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!